Category: News

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ 19കാരിക്ക് അത്ഭുതരക്ഷ

കണ്ണൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ 19-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെറിയ പരിക്കുകള്‍ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. പുതുച്ചേരി-മംഗളൂരു ട്രെയിനിലാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലശ്ശേരിയില്‍ നിന്ന്…

മുനമ്പം വിഷയം വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നു സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് വി ഡി സതീശൻ

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭൂമിയാക്കി…

മലയിടുക്കിലേക്ക് ബസ് മറിഞ്ഞു 20 മരണം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപതുപേര്‍ മരിച്ചു. കൂടുതല്‍പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുണ്ട്. ഏകദേശം 35 പേരോളം മറിയുമ്പോള്‍ ബസ്സിനുള്ളിലുണ്ടായിരുന്നു എന്നാണ് സൂചന. പൊലീസും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‌ത്തനം നടത്തുകയാണ്.മര്‍ച്ചുളയിലെ സാര്‍ട്ട് ഭാഗത്താണ് അപകടമുണ്ടായത്. മരണക്കണക്ക്…

കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനക്കേസ് മൂന്ന് പ്രതികള്‍ കുറ്റക്കാര്‍ ഒരാളെ വെറുതേവിട്ടു

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി…

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു മാതാപിതാക്കളുടെ മടിയിലിരുന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലായിരുന്നു അപകടമുണ്ടായത്. രാജലക്ഷ്മി മാതാപിതാക്കള്‍ക്കും…

ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കി ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.കൊടകര വിഷയം സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോൾ ശോഭ വിഷയം കത്തിച്ചു നിർത്തുന്നുവെന്നാണ് ആരോപണം. തുടർ പ്രകോപനം ഉണ്ടാക്കുന്നുവെന്നുംഈ നീക്കം ബോധപൂർവ്വമാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.തിരൂർ…

വെടിവെച്ചു കൊന്നാലും വീടുവിട്ട് ഇറങ്ങില്ല 600ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ മുനമ്പത്ത് സമരം തുടരുന്നു

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു…

ഒളിമ്പിക്സ്‌ മാതൃകയിൽ കേരള സ്കൂൾ കായിക മേള തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും

ഒളിമ്പിക്സ്‌ മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും.മറ്റ് വർഷങ്ങളിൽ നിന്ന്…

നീലേശ്വരം വെടിക്കെട്ട് അപകടം ഒരാള്‍ കൂടി മരിച്ചു മരിച്ചവരുടെ എണ്ണം നാലായി

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38)…

കുടുംബ വഴക്ക് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. വടക്കന്‍ ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.ബിഹാര്‍ സ്വദേശികളാണ് ഇവര്‍. രണ്ട് മാസം മുന്‍പാണ് ഭാര്യയോടൊപ്പം ഇയാള്‍ ഡല്‍ഹിയിലേക്ക് താമസം മാറിയത്.…