Category: News

ഡല്‍ഹിയില്‍ വായു നിലവാരം ‘ഗുരുതരം’; നിയന്ത്രണം കടുപ്പിച്ചു, സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി…

ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ; സാമ്പത്തിക ബന്ധവും വിച്ഛേദിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈൻ താൽക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗാസയിലെ സാധാരണക്കാർക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായി…

പൊലീസില്‍ 5 വര്‍‌ഷത്തിനിടെ 69 ആത്മഹത്യകള്‍; കാരണം സമ്മർദവും കുടുംബ പ്രശ്നവും

പൊലീസുകാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുന്നതായി റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. 5 വർഷത്തിനിടയിൽ ജീവനൊടുക്കിയത് 69 പേരാണ് . ഇതിനൊപ്പം തന്നെ ജോലിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണവും കൂടുകയാണ് . ആത്മഹത്യ ചെയ്തതിൽ ഭൂരിഭാഗവും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ആണ്. സമ്മർദ്ദത്തിനൊപ്പം കുടുംബ…

കേരള തീരത്തേക്ക് കുതിച്ച് ആഡംബര കപ്പലുകള്‍.

കേരള ടൂറിസത്തിന് ഉണര്‍വേകിക്കൊണ്ട് ക്രൂസ് സീസണ്‍ ആരംഭിച്ചു. നവംബര്‍ 18-നാണ് ആദ്യ ആഡംബര കപ്പലായ ‘സെലിബ്രിറ്റി എഡ്ജ്’ കൊച്ചി തുറമുഖത്ത് എത്തിച്ചേരുക. ദുബായ്-മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ് സെലിബ്രിറ്റി എഡ്ജിന്റെ സഞ്ചാര പാത. മൂവായിരത്തോളം വിനോദസഞ്ചാരികളും 1,500 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടാകുക. സഞ്ചാരികളെ സ്വാഗതം…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹർജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി.റിട്ട് ഹർജി യാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരി ക്കുന്നത്.സര്‍ക്കാറിന് വേണ്ടി സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ ശശിയാണ് ഹർജി ഫയല്‍ ചെയ്തത്.…

കേരളം ഹൈഡ്രജന്‍ ഫ്യുവലിലേക്ക് ചുവടുവെക്കുന്നു; സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ നടപടി തുടങ്ങി

വാഹന ഇന്ധനമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്.ഇതോടെ സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇതിനു നേതൃത്വം…

പെൻഷൻകാർക്ക് മൂന്ന് വർഷമായി ക്ഷാമബത്ത നൽകാത്ത സർക്കാരിനെതിരെ ആലപ്പുഴ ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് അസോസിഷൻ” വഞ്ചനാദിന പ്രകടനം നടത്തി

പെൻഷനേഴ്സ് അസോസിയേഷൻ (ആലപ്പുഴ)വഞ്ചനാദിനം മുൻ MP ഡോക്ടർ കെ എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു കഴിഞ്ഞ മുന്ന് വർഷമായി 6 ഗഡു ക്ഷാമബത്ത (18%) മുൻ പെൻഷൻ പരിഷകരണ ക്ഷാമബത്ത കൂടിശ്ശികകൾ തടഞ്ഞുവച്ച് പെൻഷൻകരെ വഞ്ചിച്ച പിണറായി സർക്കാരിന്റെ നിക്ഷേധനയത്തിനെതിരെ കേരള…

സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമി പുരസ്കാരം’ വള്ളിച്ചെരുപ്പി’ന്

സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു .റിൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ ‘വള്ളിച്ചെരുപ്പിന്’ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ,…