Category: News

ആറ് മാസമായി വോള്‍ട്ടേജ് ഇല്ല; രാത്രി മുഴുവന്‍ കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് കുടുംബം

കോട്ടയം ആറുമാസമായുള്ള വോൾട്ടേജ് ക്ഷാമത്തെത്തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസിൽ ഇരുന്ന് പ്രതിഷേധിച്ച് കുടുംബം. ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് രാത്രി മുഴുവൻ കടുത്തുരുത്തി കെഎസ്ഇബി ഓഫീസിൽ ഇരുന്ന് പ്രതിഷേധിച്ചത്. ശരിയാക്കി നൽകാമെന്ന് ഉറപ്പു നൽകിയതോടെ രാവിലെ സമരം…

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; മണാലിയിലും പ്രകമ്പനം

ഷിംല ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചംപ ടൗണിലാണ് ഭൂചലനമുണ്ടായത്. ഇവിടെനിന്ന് 100 കി.മീ ചുറ്റളവില്‍ മണാലി വരെ പ്രകമ്പനം ഉണ്ടായി.

സംസ്ഥാനത്ത് കനത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. തൃശൂര്‍, കോഴിക്കോട് – 38; പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍– 37″

റഷ്യ‌യിലേക്കുള്ള മനുഷ്യക്കടത്തില്‍ കര്‍ശന നടപടി: വിദേശകാര്യമന്ത്രി

റഷ്യ‌യിലേക്കുള്ള മനുഷ്യക്കടത്തില്‍ കര്‍ശന നടപടിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. മലയാളികളെ കടത്തിയ ഏജന്‍റുമാരെ നിയമത്തിന് മുന്നിലെത്തിക്കും. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമര്‍പ്പിക്കാനുള്ള അവസാന ദിനം; പത്രിക സമര്‍പ്പിച്ച് പ്രമുഖര്‍

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനത്തില്‍ പത്രിക സമര്‍പ്പിച്ച് പ്രമുഖര്‍. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, സി.പി.എം സ്ഥാനാര്‍ഥി എ.എം.ആരിഫ് തുടങ്ങിയവര്‍ പത്രിക സമര്‍‌പ്പിച്ചു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാ‍ര്‍ഥി…

തായ്​വാന്‍ ഭൂചലനം; 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായത്; ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്

ഒന്‍പതുപേര്‍ മരിച്ച തയ്‌വാന്‍ ഭൂചലനത്തില്‍ ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞ ഭൂചലനത്തില്‍ ഇപ്പോഴും പലതും ചെരിഞ്ഞ് അപകടാവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇതേപോലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.…

വൈക്കത്ത് എഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണു സംഭവം.തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ…

അസംബ്ലികളില്‍ ഭരണഘടനാ ആമുഖം വായിക്കണം; സിബിസിഐ സ്കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശം

അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അവരുടെ കീഴിലെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്രൈസ്തവ ആചാരം അടിച്ചേല്‍പ്പിക്കരുതെന്നും സ്കൂളുകളില്‍ സര്‍വമത പ്രാര്‍ഥനാമുറി സജ്ജമാക്കണമെന്നും ഇതിൽ പറയുന്നു. സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. 14,000…

മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും എതിരെയുള്ള അന്വേഷണം; വിധി ഇന്ന്

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽ നാടന്‍റെ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ കോടതി വിജിലൻസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ…