Category: News

കടംപെരുകിയിട്ടും ആര്‍ഭാടം 65 ലക്ഷം ബാധ്യത സ്ഥിരീകരിച്ച് പൊലിസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ കുടുംബത്തിന് കടബാധ്യതയില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും, കടബാധ്യത സ്ഥിരീകരിച്ച് പൊലീസ്. അഫാന്‍റെയും അമ്മയുടെയും ജീവിതശൈലിയാണ് കടംപെരുകാന്‍ കാരണമെന്നും വിലയിരുത്തല്‍. ഒരു കേസില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ അഫാനെ ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് ജയിലിലേക്ക് മാറ്റിയേക്കും. കുടുംബത്തിനേറ്റ…

ഇന്ത്യയില്‍ നിന്ന് എല്ലാ ദിവസവും അബുദാബിയിലേക്ക് സർവീസുമായി ആകാശ എയർ

അബുദാബി: യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്റ് വര്‍ധിച്ചതോടെ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിട്ട് ആകാശ എയര്‍. യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകളാണ് ആകാശ എയര്‍ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും അഹമ്മദാബാദില്‍ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍. ഇത്തിഹാദ് എയർവേയ്‌സുമായുള്ള കോഡ്‌ഷെയര്‍ പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ്…

അവന്മാരില്ലാതെ ഒരിടത്തും പോവില്ലായിരുന്നു വിതുരയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കള്‍

തിരുവനന്തപുരം: വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കളായിരുന്നവര്‍. മര്‍ദനമേറ്റ വിദ്യാര്‍ഥിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്റെ കൂടെ പഠിച്ചവരാണ്. പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങള്‍. അവന്മാരില്ലാതെ ഞാന്‍ ഒരിടത്തും പോവുകപോലുമില്ലായിരുന്നു. അത്രക്ക് ഒറ്റക്കെട്ടായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു.”സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം…

ആലപ്പുഴ ബൈപ്പാസ് ഗര്‍ഡറുകള്‍ തകര്‍ന്നുവീണു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. സംഭവത്തില്‍ ആളപായമില്ല. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട്…

നഷ്ടം കൂടി വീണ്ടും ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ഭവിഷ് അഗര്‍വാളിന്റെ…