വിഴിഞ്ഞം: തിരുവനന്തപുരത്ത് മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്. അനുഷാദ് (19) എന്നയാളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്.
തിങ്കളാഴ്ച പുലര്‍ച്ചെ കുമരി ചന്തയില്‍ വെച്ചാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഗാനമേള കണ്ട് തിരികെവരികയായിരുന്നു മൂന്നുപേരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
