Category: News

അമ്മ ഓഫിസിൽ കേരള പിറവി ആഘോഷം സംഘടന തിരിച്ച് വരുമെന്ന് സുരേഷ് ഗോപി

അമ്മ’ സംഘടന തിരിച്ച് വരുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.‘അമ്മ’യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താൻ കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം കേരളപിറവി ദിനത്തോടനുബന്ധിച്ച്…

ദീപാവലി ആഘോഷങ്ങള്‍ക്കിടെ വെടിവയ്പ് രണ്ടുമരണം അച്ഛന് വെടിയേറ്റത് മകന്‍റെ മുന്നില്‍വച്ച്

ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പില്‍ ഒരുകുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു . 40കാരായ ആകാശ് ശര്‍മ മരുമകന്‍ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത് . പത്തുവയസുള്ള ക്രിഷ് ശര്‍മയ്ക്ക് മുന്നില്‍വച്ചാണ് പിതാവ് ആകാശിന് വെടിയേറ്റത് . സ്കൂട്ടറിലെത്തിയ ആയുധധാരികളാണ് വെടിയുതിര്‍ത്തത് .…

തൊഴിൽ തട്ടിപ്പ് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ് കമ്പനി ഭീഷണിപ്പെടുത്തിയെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു. ബാങ്കോക്കിൽ എത്തിച്ച ഇവരെ…

മലയാളനാടും മലയാളിയും പൊളിയല്ലേ നമ്മുടെ സ്വന്തം കേരളത്തിനിന്ന് പിറന്നാള്‍

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി…

രാജ്യത്ത് വീണ്ടും പാചകവാതക വില വർധനവ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810 രൂപ 50 പൈസയായി ഉയർന്നു. അതേസമയം,…

കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ് വിവിയാന ഇന്നെത്തും

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും…

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്രമോദി

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച്…

1500 പേരെ പറ്റിച്ചു വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് കൊല്ലം സ്വദേശിനി അറസ്റ്റിൽ

വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്‌ സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.1 500 ആളുകളെ പറ്റിച്ച് വിദേശത്ത് കടക്കാൻ…

ദീപാവലി ആഘോഷങ്ങൾക്കായി ഒണിയൻ ബോംബുമായി സ്‌കൂട്ടർ യാത്ര റോഡിലെ കുഴിയിൽ വീണ് സ്‌ഫോടനം ഒരു മരണം

ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കം പൊട്ടി ഒരുമരണം. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം. സുധാകർ എന്നയാളാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകമായി നിർമിച്ച ഒണിയൻ ബോംബ് എന്ന…

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായി പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന സ്ഥിരീകരിച്ചു. ഡെപ്‌സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു. അതിർത്തിയിൽ പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. മേഖലയിൽ കമാൻഡർമാരുടെ ചർച്ചകൾ തുടരുമെന്ന്…