Category: News

ലഹരി വസ്‌തുക്കൾ ഉപയോ ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്

ലഹരി വസ്‌തുക്കൾ ഉപയോ ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരിൽ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു . കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിൻസി.

വീടിന് ഈ മാസം ഒരു ലക്ഷം കറന്‍റ് ബില്ല് ദയനീയ സാഹചര്യമെന്ന് കങ്കണ

മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ ഈ പരാമർശം നടത്തിയത്. ഹിമാചൽ സർക്കാർ പരാജയമാണെന്ന്…

64,000 കോടി 26 റഫാല്‍-എം യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങും കരാര്‍ ഈ മാസം ഒപ്പിട്ടേക്കും

ന്യൂഡല്‍ഹി: നാവികസേനയ്ക്കായി ഫ്രാന്‍സില്‍നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനം. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നും കേന്ദ്രസര്‍ക്കാര്‍…

ആ ‘നിധി’ ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ നാളെ കൈമാറും

കൊച്ചിയില്‍ ജാര്‍ഖണ്ഡ് ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതിക്ക് കൈമാറും. ജനറല്‍ ആശുപത്രിയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനമായത്. നിധിയെന്നാണ് പെണ്‍കുഞ്ഞിന് ആരോഗ്യമന്ത്രി വീണ ജ‍ോര്‍ജ് പേരുനല്‍കിയത്.ജനുവരി 29നാണ് കൊച്ചിയിലെ…

ഭാര്യയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് യുവാവിൻ്റെ പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

വെഞ്ഞാറമൂട്ടിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടിൽ അർജുനെ വീടിന് സമീപത്തെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽകുമാർ-മായ ദമ്പതികളുടെ മകനാണ് അർജുൻ. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈമാസം…

നടിയെ ആക്രമിച്ച കേസ് ദിലീപിന്റേതുൾപ്പെടെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാകുന്നു. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിക്കും. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍…

മാസപ്പടിയിൽ ഇ.ഡി കുരുക്ക്, വീണയ്ക്കെതിരെ കേസെടുത്തേക്കും

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ്…

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തിയതായും വിവരമുണ്ട്. പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരനായ 64 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍…