Category: News

നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതി അനുവദിച്ചില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്‍റെ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും…

ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് ഈ നീതി നിഷേധ നടിയെ ആക്രമിച്ച കേസിൽ കുറിപ്പുമായി അതിജീവിതയുടെ സഹോദരൻ

കൊച്ചി: നീതിപീഠത്തിൽ ഇരിക്കുന്ന ചിലർക്കെങ്കിലും തെറ്റുപറ്റിയാൽ അവരെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും തരത്തിലുള്ള ‘ക്ലോസു’കൾ നീതി സംഹിത അനുശാസിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ സഹോദരൻ. ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് കാലങ്ങളായി നീതി നിഷേധം നടക്കുന്നത്. നീതി ലഭിക്കാനായി തങ്ങൾ ഏതറ്റം…

ഷാന്‍ വധക്കേസ്; 4 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസിൽ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍…

ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ് ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി 24കാരൻ അറസ്റ്റിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് എക്സൈസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ കുടുങ്ങിയത് റേഡിയോളജിസ്റ്റായ യുവാവ്. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എംഡിഎംഎയും ചരസുമായാണ് 24കാരൻ പിടിയിലായത്. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദിനെയാണ് ആലപ്പുഴ…

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ് പ്രതിക്ക് 2 വര്‍ഷം ശിക്ഷാ ഇളവനുവദിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ എൻ.ഐ.എ. പ്രത്യേക കോടതി പത്തുവർഷത്തെ തടവിന് വിധിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി രണ്ടുവർഷത്തെ ശിക്ഷാ ഇളവ് അനുവദിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ.) രജിസ്റ്റർ ചെയ്ത കേസിൽ ഭീകരസംഘടനയിൽ അംഗമായ കുറ്റത്തിനും…

ഇടിച്ചത് 50 വാഹനങ്ങളില്‍7 മരണം; മുംബൈ ബസ്സപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതോ അന്വേഷണം

മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ സംശയമുന്നയിച്ച് പോലീസ്. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നും ഡ്രൈവര്‍ ബസുപയോഗിച്ച് മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ(54)യെ കസ്റ്റഡിയില്‍ വിടണമെന്നാണ്…

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. സ്വന്തം ശക്തികൊണ്ട് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും. സഖ്യത്തിന് ഒരു സാധ്യതയില്ലെന്നും അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലേക്ക് എത്തിയതായി എഎന്‍ഐ…