Category: News

ഏർളി ബേർഡ് പ്രമോഷൻ ഉപയോഗപ്പെടുത്തൂ എയർ അറേബ്യയിൽ 5,914 രൂപ മുതൽ റെയ്റ്റിൽ 500,000 സീറ്റുകൾ

“മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്വർക്കിലുമുള്ള 500,000 സീറ്റുകളിൽ ഡിസ്‌കൗണ്ട് ഓഫറുകളോടെ ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന അസാധാരണ ഏർളി ബേർഡ് പ്രമോഷൻ അവതരിപ്പിച്ചിരിക്കുന്നു. ഈ പ്രമോഷനിൽ ഇന്ത്യയിൽ നിന്ന്…

ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചു ഭാര്യയുടെ മരണം കണ്ടപ്പോള്‍ ഭയന്ന് ഭര്‍ത്താവ് പിന്മാറി

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭാര്യയുടെ മരണം കണ്ട് ഭയന്ന ഭര്‍ത്താവ് ജീവനൊടുക്കിയില്ല. പകരം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കായംകുളത്താണ് സംഭവം. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.…

വീണ്ടും ജീവനെടുത്ത് കാട്ടാന

തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന പ്രഭാകരനെ കുത്തുകയായിരുന്നു .ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം…

ചെയ്തത് തെറ്റ് തന്നെയെന്ന് ചെന്താമര,

നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി ചെന്താമരയെ അനുവദിച്ചിരുന്നു. എന്നാൽ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ ചെന്താമര നിലപാട്…

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം വിദ്യാർഥി മരിച്ചു അധ്യാപികയുടെ നില ഗുരുതരം

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.പരിക്കേറ്റ അധ്യാപികയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ്…

മദ്യലഹരിയിൽ യുവതി ബസ്സിനുള്ളിലെ യാത്രക്കാരെ മർദിച്ചു

കോട്ടയം വാഴൂരില്‍ മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ അക്രമത്തില്‍ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലക്കു കെട്ട…

മുല്ലപ്പെരിയാര്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍

മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണം. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം വേണമെന്നും തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി.