Category: News

രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികളെ കുത്തികൊന്നു

മദ്യവില്പന എതിർത്തതിന് രണ്ട് യുവാക്കളെ കുത്തികൊന്നു. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവർ ആണ്‌ മരിച്ചത്. അനധികൃതമായി മദ്യം വിൽക്കുന്നവരുമായി ഇവർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.പ്രതികളിൽ ഒരാൾ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ…

സുരേഷ് ഗോപി രണ്ട് പശുക്കളെ നൽകുമെന്ന് പറഞ്ഞു അധ്വാനിച്ച് ജീവിക്കുമെന്ന് നെയ്യാറ്റിൻകര ഗോപൻ്റെ കുടുംബം

തിരുവനന്തപുരം: ഉപജീവന മാര്‍ഗമായി രണ്ട് പശുക്കളെ നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചതായി നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബം. നേരത്തെ രണ്ട് പശുക്കള്‍ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക മാന്ദ്യത്തില്‍ അത് വിറ്റെന്നും കുടുംബം പറഞ്ഞു. തുടര്‍ന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി…

കിളിയൂർ ജോസിൻ്റെ കൊലപാതകം സാമ്പത്തിക വിഷയങ്ങളിൽ തർക്കം പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോയിലെ ഗാനം

തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിലെ പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനം. വീട്ടിൽ സാമ്പത്തിക വിഷയത്തിൽ തർക്കം നടന്നിരുന്നെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം…

കവർച്ച ആസൂത്രിതം പക്ഷേ മോഷ്ടാവ് അൺപ്രൊഫഷണൽ

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.പോലും കണ്ടെത്താല്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.…

കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനം ബസുമായി കൂട്ടിയിടിച്ചു പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവര്‍ സഞ്ചരിച്ച ബൊലേറോ ബസുമായി കൂട്ടിയിടിച്ച് പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം. പ്രയാഗ്‌രാജ്-മിര്‍സാപുര്‍ ദേശീയപാതയില്‍ മേജാ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍നിന്നാണ് ഭക്തരുടെ സംഘം കുംഭമേളയില്‍ പങ്കെടുത്ത്…

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്.…