Category: News

മഹാകുംഭമേളയില്‍ തിക്കും തിരക്കും പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗത്തിലേക്കുള്ള…

മുഡ ഭൂമി അഴിമതിക്കേസ് വീഡിയോ-ഓഡിയോ തെളിവുകളടങ്ങിയ റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ച് ലോകായുക്ത

കർണാടക: മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാഡ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ…

തിക്കോടി ബീച്ച് അപകടം മുങ്ങിമരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ആയിരകണക്കിന് സന്ദർശകർ എത്തുന്ന തിക്കോടി ബീച്ചിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ല.കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം…

പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവ് വനംവകുപ്പ്

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് വനംവകുപ്പ്. കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്ക്. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്.കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയെന്നും…

ശ്രാവസ്തി കവിതാപുരസ്‌കാരം ശ്രീകുമാര്‍ കരിയാടിന്

കോഴിക്കോട്: 2025-ലെ ശ്രാവസ്തി കവിതാപുരസ്‌കാരത്തിന് ശ്രീകുമാര്‍ കരിയാട് അര്‍ഹനായി. അദ്ദേഹത്തിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.പ്രൊഫസര്‍ എന്‍. അജയകുമാര്‍ അധ്യക്ഷനും കവി പി.എന്‍. ഗോപീകൃഷ്ണന്‍, നിരൂപകയും അധ്യാപികയുമായ ഡോ. അനു പാപ്പച്ചന്‍…

വെളളം ഇറ്റിറ്റു വീഴുന്നു നനഞ്ഞ സീറ്റില്‍ മണിക്കൂറുകളോളം യാത്ര വിമാനക്കമ്പനിയ്ക്ക് 55 ,000 പിഴയിട്ട് കോടതി

ചെന്നൈ: ലുഫ്താൻസ വിമാനത്തിൽ പ്രായമായ ദമ്പതികൾക്കുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ചെന്നൈ കോടതി. 2023 ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്. ജോജു ഡൊമിനിക് (69), ഭാര്യ ജാസ്മിൻ (65)…