Category: News

വാളയാര്‍ കേസ് CBI കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കുടുംബം

വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കുടുംബം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയത് ശ്രദ്ധയിപ്പെട്ടപ്പോള്‍ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം വ്യക്തമാക്കി. അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ്…

റോഡ് നിയമ ലംഘനങ്ങളിലൂടെ പൗരന്മാര്‍ക്ക് കോടീശ്വരന്മാരാകാം പുത്തന്‍ നിയമവുമായി വിയറ്റ്‌നാം

റോഡുകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന് പുത്തന്‍ പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിയറ്റ്‌നാം. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 17,000 രൂപ (200 ഡോളര്‍) വരെ പ്രതിഫലമായി ലഭിക്കുന്ന പദ്ധതിയാണ് വിയറ്റ്‌നാം ഏര്‍പ്പെടുത്തുന്നത്. ഈ വര്‍ഷാരംഭത്തോടെ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ…

ഛത്തിസ്ഗഢ് മാധ്യമപ്രവർത്തകനെ കൊന്നത് സ്വന്തം ബന്ധുക്കള്‍ കാരണം അഴിമതി പുറത്തുകൊണ്ടുവന്നതിലെ പക

റായ്പുർ: ഛത്തിസ്ഗഢിലെ ബസ്തറിൽ മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകേഷിനെ കൊന്നത് ബന്ധുക്കളായ യുവാക്കള്‍ തന്നെയെന്നും തങ്ങൾ കൂടി ഉൾപ്പെട്ട ഒരു അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് അതിക്രൂരമായി കൊന്നതെന്നുമാണ് പൊലീസ് പറയുന്നത്.ജനുവരി മൂന്നിനാണ് മുകേഷിന്റെ മൃതദേഹം കസിൻ ആയ…

ബോചെ ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ബോബി ചെമ്മണ്ണൂർ. സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും.വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.…

ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും

ദില്ലി: മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രൻ്റെ…

അച്ഛന് സുഖമില്ല പതിവായി കള്ളം പറഞ്ഞ് പണം വാങ്ങി യുവതി പിടിക്കപ്പെട്ടു പിന്നാലെ അരുംകൊല

സഹപ്രവര്‍ത്തകയെ അതിക്രൂരമായി ആക്രമിച്ചതിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന അതിക്രമം മറ്റുള്ളവര്‍ നോക്കി നിന്നു. പ്രതിയെ തടയാനോ കുത്തേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് സംഭവം.യുവതി സഹപ്രവര്‍ത്തകനില്‍…

കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി നാല് മാസം കൂടി പുറത്ത്

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.ചീഫ് സെക്രട്ടറിയോടുളള പോരിന്റെ പേരിൽ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലഘട്ടം…

വാളയാർ കേസ് അച്ഛനും അമ്മയും പ്രതികൾ കുറ്റപത്രം നൽകി സിബിഐ

കൊച്ചി: വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.