Category: News

അമ്മു സജീവന്റെ മരണം കോളജ് പ്രിൻസിപ്പാളിനും വൈസ് പ്രിൻസിപ്പാളിനും സസ്പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ…

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10…

കിരീട പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോഴിക്കോടും തൃശ്ശൂരും

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂ‍ർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂ‍ർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്. പാലക്കാട് ഗുരുകുലം…

299 യാത്രക്കാരുമായി വന്ന ഇസ്താബൂൾ- കൊളംബോ ടർക്കിഷ് വിമാനം തിരുവനന്തപുരത്ത് ഇറക്കി ശ്രീലങ്കയിൽ മോശം കാലാവസ്ഥ

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടർന്നു ഇസ്താംബൂളിൽനിന്നും – കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്. ആറ് മണിയോടെ കൊളംബോയിയിൽ ഇറങ്ങേണ്ടിയിരുന്ന…

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം 32 പേർ മരിച്ചു നിരവധി പേർക്ക് പരുക്ക്

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും ,കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.കാഠ്മണ്ഡു അടക്കം…

ചിതയ്ക്ക് തീകൊളുത്തി അച്ഛന്റെ ഷർട്ട് ധരിച്ച് വേദിയിൽ കലോത്സവ വേദിയിൽ നൊമ്പരമായി ഹരിഹർ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായായിരുന്നു കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ഹരിഹറും സംഘവും വേദിയിലെത്തിയത്. വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെ കലോത്സവേദിയിലെത്തിയപ്പോഴാണ് അച്ഛന്റെ മരണവാർത്ത ഹരിഹർ അറിയുന്നത്. അധ്യാപികയ്‌ക്കൊപ്പം വീട്ടിൽ തിരികെയെത്തി ഹരിഹർ അച്ഛന്റെ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി…

ഐസി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും കുരുക്ക് മുറുകുന്നു ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പിൽ ഇവരുടെ പേരുകൾ

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് കണ്ടെത്തി. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട്…