Category: News

സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കാണാതായ സൂരജ് ലാമയുടേത് എന്ന് സംശയിക്കുന്ന ഒരു മൃതദേഹം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണ് എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവത്തില്‍…

നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ നടുങ്ങി നാട്

ആലപ്പുഴ: അച്ഛനെ മകന്‍ വെട്ടിക്കൊന്നതിന്റെ ഞെട്ടലിലാണൊരു നാട്. ഭാര്യ നവ്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് കഴിഞ്ഞ ദിവസം നടത്തിയത്. രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാവേലിക്കര കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് നവജിത്ത്.…

വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ല പിന്തുണയുമായി സത്യഭാമ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് നർത്തകി സത്യഭാമ. വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ പ്രശ്നത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലെന്ന് സത്യഭാമ പറഞ്ഞു. ഈ പ്രശ്നത്തിനു…

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട്…

ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ആവർത്തിച്ച് മാർപാപ്പ

ഇസ്താംബുൾ: ഇസ്രഈൽ- ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ നിലപാട് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇരുവിഭാഗത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു വഴി അതാണെന്നും മാർപാപ്പ പറഞ്ഞു. ഇസ്രഈലിനും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ ദീർഘകാലമായുള്ള നിലപാടാണിതെന്ന്…

ഞാൻ മാത്രം എങ്ങനെയാണ് പ്രതിയാകുന്നത് എ.പത്മകുമാർ കോടതിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം പ്രതിയാകുന്നത് എങ്ങനെയെന്ന് എ.പത്മകുമാർ കോടതിയിൽ. സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താൻ മാറ്റി. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണ് തിരുത്തിയത്. കൊല്ലം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ്…

ഞെട്ടിക്കുന്ന ക്രൂരത അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക്…

ഹരിപ്പാട് KSRTC ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. അഗ്‌നിരക്ഷാനിലയം ചേര്‍ത്തല ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകന്‍ ഗോകുല്‍ (24), ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെയും…

രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടെ എല്ലാവരും കുറ്റപ്പെടുത്തുന്നു, അത് ശരിയല്ല പ്രതികരണവുമായി ദീപാ രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ദീപാ രാഹുല്‍ ഈശ്വര്‍. രാഹുല്‍ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത പറഞ്ഞ കള്ളങ്ങളാണ് വെളിപ്പെടുത്തിയതെന്നും ദീപാ രാഹുല്‍ ഈശ്വർ പറഞ്ഞു. ‘സ്ത്രീകള്‍ എന്ത് ചെയ്താലും സമൂഹം ഇര എന്നാണ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ…

കോണ്‍ഗ്രസിന്റെ മുഖമായി തന്നെ തുടരാനാണോ ആഗ്രഹമെന്ന് ചോദ്യം രാഷ്ട്രീയക്കാരനായി തുടരാനാണ് താല്‍പര്യമെന്ന് എംപി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കും, ചിലര്‍ തുടരുമെന്ന് ശശി തരൂര്‍ പറഞ്ഞു. അത് അവരുടെ മനഃസാക്ഷിയുടെ വിഷയമാണ്. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം…