Category: News

നേമം പിടിക്കാൻ ശശി തരൂർ; സജീവമായി എം.പി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലം തിരിച്ചുപിടിക്കാൻ ശശി തരൂർ എം.പിയെ ഇറക്കാൻ കോൺഗ്രസിൽ നീക്കം സജീവമായി. ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ, തരൂരിനെപ്പോലെ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് ജില്ലയിലെ നേതാക്കളുടെ ആവശ്യം. ബിജെപി വോട്ടുകൾ കൂടി…

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണക്കൊള്ളയ്ക്ക് തന്ത്രി കണ്ഠരര് രാജീവർ നേതൃത്വം നൽകിയതായി പ്രത്യേക…

മോദി വിളിച്ചില്ല ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ പ്രതിസന്ധിയിൽ

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ സാധ്യമാകാത്തതിൽ പുതിയ വിശദീകരണവുമായി യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാതെ കരാർ യാഥാർഥ്യമാകില്ലെന്ന് യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്നിക് വ്യക്തമാക്കി. മോദി ഫോണിൽപ്പോലും ട്രംപുമായി സംസാരിക്കാൻ തയാറായിട്ടില്ല.…

അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ കോടതി വിധിയിൽ രൂക്ഷവിമർശനം

ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, മക്കളായ തേജസ്വി, തേജ്പ്രതാപ് തുടങ്ങി കുടുംബാംഗങ്ങൾക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതി കുറ്റം ചുമത്തി. ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ നിയമനങ്ങൾക്ക് പകരം ഭൂമി…

വെനസ്വേലയിലെ സ്വർണ്ണശേഖരം ട്രംപിന്റെ നീക്കം വിപണിയെ പിടിച്ചുലയ്ക്കുമോ

നികോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ വെനസ്വേലയിലെ എണ്ണ ഖനനം വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി . ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള (30,000 കോടി ബാരൽ) രാജ്യത്ത് ഖനനം കൂട്ടുന്നത് വലിയ പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു…

ഡൽഹി കലാപം: താൻ നേരത്തെ പിന്മാറിയിരുന്നതായി ഷർജീൽ ഇമാം

2020-ലെ ഡൽഹി കലാപത്തിന് മുൻപേ താൻ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറിയിരുന്നതായി ഷർജീൽ ഇമാം കോടതിയെ അറിയിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷം തുടങ്ങുന്നതിന് ഏറെ മുൻപ് തന്നെ സമരത്തിൽ നിന്ന് മാറിയിരുന്നുവെന്നാണ് ഷർജീലിന്റെ വാദം. അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് ഏറെ മുൻപ്…

ഇറാൻ വലിയ വില നൽകേണ്ടി വരും പ്രതിഷേധക്കാരെ കൊല്ലുന്നതിനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ അധികൃതർ ജനങ്ങളെ കൊല്ലാൻ തുടങ്ങിയാൽ അമേരിക്ക വളരെ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങൾക്കിടയിലാണ്, പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇതിനോടകം തന്നെ നിരവധി പേർ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ…

അവഗണന: ക്രൈസ്തവ സഭകൾ ഉന്നയിക്കുന്ന ഗൗരവകരമായ വിഷയങ്ങളെ മുഖ്യമന്ത്രി നിസ്സാരവൽക്കരിക്കുന്നു.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ദീപിക മുഖപ്രസംഗം. റിപ്പോർട്ട് സമർപ്പിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാട് ക്രൈസ്തവരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്ന് പത്രം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജെ.ബി.…

ഡി. മണിക്ക് ക്ലീൻ ചിറ്റ്; പങ്ക് തെളിയിക്കാനായില്ലെന്ന് എസ്.ഐ.ടി.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണ സംഘം (SIT) ക്ലീൻ ചിറ്റ് നൽകി. കേസിൽ ഇദ്ദേഹത്തിന് പങ്കുള്ളതായി കണ്ടെത്താനായില്ലെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ഡി. മണിയെ ചോദ്യം ചെയ്ത എസ്‌ഐടി, അദ്ദേഹത്തിന് മറ്റ് പ്രതികളുമായോ പ്രവാസിയുമായോ ബന്ധമില്ലെന്ന് കണ്ടെത്തി.രമേശ്…

ശബരിമല സ്വർണ്ണക്കൊള്ള: മുൻ എ.ഒ മുരാരി ബാബു വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പമ്പയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണം കവർന്ന കേസിനു പുറമെ, കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. അന്വേഷണം നിർണ്ണായക…