Category: News

200-ലേറെ സീറ്റുകൾ; തമിഴ്നാട്ടിൽ ഭരണം നിലനിർത്തുമെന്ന് സ്റ്റാലിൻ

നാലര വർഷത്തെ ഭരണനേട്ടങ്ങളുടെ കരുത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200-ലധികം സീറ്റുകൾ നേടി ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ പൊങ്കൽ ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാലര വർഷത്തെ മികച്ച ഭരണനേട്ടങ്ങളുടെ പശ്ചാത്തലത്തിൽ,…

എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ല അയോഗ്യതാ പ്രമേയം വന്നാൽ തീരുമാനമെന്ന് വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശദീകരിച്ചു. എം.എൽ.എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ തനിക്ക് അധികാരമില്ലെന്നും, അയോഗ്യനാക്കാനുള്ള പ്രമേയം വന്നാൽ അപ്പോൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ കോൺഗ്രസ് സഹായിക്കുന്നുവെന്ന പി. രാജീവിന്റെ ആരോപണങ്ങളെ…

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ സ്പീക്കർ എ.എൻ. ഷംസീർ നിയമോപദേശം തേടും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നതിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. തുടർച്ചയായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് വിടുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമത്തിന് മുന്നിൽ എം.എൽ.എ എന്നോ…

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ മാവേലിക്കര ജയിലിലേക്ക്

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കും ഹാജരാക്കലിനുമിടെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. മൂന്നാമത്തെ ബലാത്സംഗക്കേസിൽ അതീവരഹസ്യമായാണ് പ്രത്യേക അന്വേഷണസംഘം രാഹുൽ മാങ്കൂട്ടത്തിനെ പിടികൂടിയത്. പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അർധരാത്രി…

ഇറാൻ പ്രക്ഷോഭം: അമേരിക്കൻ നടപടികളിൽ നിർണായക നീക്കം

ഇറാനിലെ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അമേരിക്കയിൽ ഉന്നതതല ചർച്ചകൾ സജീവം. രണ്ടാഴ്ച പിന്നിട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തിൽ ഇറാനു മേൽ എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് അമേരിക്കൻ ഭരണകൂടം ആലോചിക്കുന്നത്. പ്രക്ഷോഭകർക്കെതിരെ ഇറാൻ സൈനിക നടപടി സ്വീകരിച്ചാൽ…

രാഹുലിനെ തടങ്കലിലാക്കി ഫോണുകൾ പിടിച്ചെടുത്തു എംഎൽഎ മുറിയിൽ തന്നെ

ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ ആസൂത്രണത്തോടെ. ഇന്നലെ ഉച്ചമുതൽ നിരീക്ഷണത്തിലായിരുന്ന എംഎൽഎയെ, അദ്ദേഹം ഹോട്ടലിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം രാത്രി 12.30-ഓടെ എട്ടംഗ പൊലീസ് സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിവരങ്ങൾ ചോരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയ പോലീസ്, മൂന്ന് വാഹനങ്ങളിലായി…

തിരുവനന്തപുരത്ത് അമിത് ഷാ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം ബിജെപി ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്ന അമിത് ഷാ വൈകുന്നേരത്തോടെ ഡൽഹിയിലേക്ക്…

ഗ്രീൻലാൻഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ്

ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയുടെയോ ചൈനയുടെയോ ഇടപെടൽ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ദ്വീപിന്റെ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് ഏതു മാർഗവും സ്വീകരിക്കാൻ വൈറ്റ് ഹൗസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.…

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച

ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാരുടെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായാണു വിവരം. സോളോണിക്’ (Solonik) എന്ന പേരിലുള്ള ഹാക്കറാണ് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യൂസര്‍നെയിം,…

തന്ത്രി കണ്ഠര് രാജീവരെ ഐസിയുവിലേക്ക് മാറ്റി നിരീക്ഷണം തുടരുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരെയെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി . പ്രമേഹം, രക്തസമ്മർദ്ദം, കാലിലെ നീര് എന്നിവയുള്ള അദ്ദേഹത്തെ കാർഡിയോളജി, മെഡിസിൻ വിഭാഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . ഡോക്ടർമാരുടെ വിശദമായ…