Category: News

കളമശേരിയിൽ അജ്ഞാത മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

എറണാകുളം: കളമശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സൂരജ് ലാമയുടേതാണ് മൃതദേഹം എന്ന് പ്രാഥമിക നിഗമനം. അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. കുവൈറ്റില്‍ നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയതിന്…

സമാന്തരങ്ങള്‍ സിനിമയെ അട്ടിമറിച്ചു ബാലചന്ദ്ര മേനോൻ

തിരുവനന്തപുരം: 45ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ‘സമാന്തരങ്ങൾ’ സിനിമയെ അട്ടിമറിച്ചു എന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഇതിനു പിന്നിൽ മലയാള സിനിമയിലെ ചിലരാണെന്നും ബാലചന്ദ്ര മേനോൻ ആരോപിച്ചു. അന്നത്തെ ജൂറി അംഗം ദവേന്ദ്ര ഖണ്ടേവാല ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം…

നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ കസ്റ്റംസ് വിട്ടുനൽകി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ എസ്.യു.വി വിട്ടുകൊടുത്തു. ബോണ്ടിന്റേയും ബാങ്ക് ഗ്യാരണ്ടിയുടേയും അടിസ്ഥാനത്തിലാണ് വാഹനം തിരികെനൽകിയത്. അമിതിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടേതാണ് നടപടി. ഏത്…

കൈ കോര്‍ത്തുപിടിച്ച് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനം

ബെംഗളൂരു: കര്‍ണാടകയില്‍ സമവായത്തിലെത്തി മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവരും ഒത്തുപോകാന്‍ തീരുമാനിച്ചതായാണ് വിവരം. ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടു. 2028ല്‍ ഒരുമിച്ച് നിന്ന് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും…

മുണ്ടക്കൽ ശേഖരൻ ഇന്ന് അമേരിക്കയിലെ ഹൈടെക് കർഷകൻ

മലയാളികളുടെ മനസ്സിൽ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കൽ ശേഖരൻ സൂപ്പർ വില്ലനാണ്. തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് നെപ്പോളിയൻ. തെലുങ്ക്, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും നെപ്പോളിയൻ വേഷമിട്ടു. ഇതു കൂടാതെ രാഷ്ട്രീയത്തിലും നെപ്പോളിയൻ താരമായിരുന്നു. ദ്രാവിഡ…

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം . ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. മുകളിലെ നിലയിൽ നിന്ന് പുക ഉയരുകയാണ്. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. എസി അടക്കമുള്ള ഉപകരണങ്ങൾ…

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ…

റഷ്യയെ കൈവിടാതെ യുഎസിനോട് ചേർന്ന് ഇന്ത്യ വാങ്ങും കൂടുതൽ എസ്-400 മിസൈലുകൾ ഓഹരിക്കുതിപ്പിന് ജിഡിപി മധുരം

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തയാഴ്ച ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്താനിരിക്കേ, പ്രതിരോധരംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യയുടെ ഒരുക്കം. റഷ്യയെ ചേർത്തുനിർത്തിത്തന്നെ, അമേരിക്കയുമായും പ്രതിരോധ രംഗത്ത് കൈകോർത്ത് മുന്നോട്ടുപോകുകയാണ് ഇന്ത്യ. എംഎച്ച് 60ആർ ഹെലികോപ്റ്ററുകളുടെ നവീകരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി യുഎസുമായി ഇന്ത്യ…

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി ക്രൈബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ നിയമവഴി തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ജാമ്യാപേക്ഷയിൽ വാദം.…

ആധാർ കാർഡ് ഇനി ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ജനന സർട്ടിഫിക്കറ്റായോ സ്വീകരിക്കില്ല ഉത്തരവിറക്കി യുപിയും മഹാരാഷ്ട്രയും

ലഖ്‌നൗ: ജനനസർട്ടിഫിക്കാറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ആധാർകാർഡുകൾ ഇനി സ്വീകരിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പുകൾക്കും കൈമാറി. ആധാർ കാർഡ് ജനന സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി ആസൂത്രണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി അമിത്…