അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രൻ? യുഡിഎഫ് പിന്തുണച്ചേക്കും

സിപിഎമ്മുമായുള്ള ഭിന്നതയെത്തുടർന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അനുനയ ചർച്ചകൾ പരാജയപ്പെട്ടതോടെ സിപിഎം പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. മത്സരിക്കുന്ന കാര്യത്തിൽ അടുത്ത രണ്ട് ദിവസത്തിനകം സുധാകരൻ വ്യക്തമായ നിലപാട്…

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനും മറ്റ് പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു.

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ: പതിനായിരങ്ങൾ അണിനിരക്കുന്ന റോഡ് ഷോ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാർച്ച് 11, ബുധനാഴ്ച) കൊച്ചിയിലെത്തും. പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയോടെയാകും എൻഡിഎ പ്രധാനമന്ത്രിയെ സ്വീകരിക്കുക. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മഹാറാലിയിൽ ബിഡിജെഎസ്, ട്വന്റി 20 തുടങ്ങിയ…

ഗണേഷിന് ആശ്വാസം: പ്രശ്നങ്ങൾ പരിഹരിച്ചെന്നും പരാതിയില്ലെന്നും ഭാര്യ

ഭാര്യ ബിന്ദു മേനോൻ പരാതി പിൻവലിച്ചതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് വലിയ ആശ്വാസം. ഇന്ന് രാവിലെ ഫോണിൽ വിളിച്ച് ഗണേഷ് മാപ്പ് പറഞ്ഞതോടെ പ്രശ്നങ്ങൾ തീർന്നെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ താനില്ലെന്നും ബിന്ദു വ്യക്തമാക്കി. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാകുകയും ഗണേഷ്…

ട്രംപിനെ തള്ളി ഇറാൻ

ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു. അമേരിക്കയുടെ ആയുധശേഖരം തീരാറായെന്നും, അത് മറച്ചുവെക്കാനാണ് യുദ്ധം നിർത്താൻ കാരണങ്ങൾ തേടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിലെ യുഎസ്…

ഗണേഷ് പുറത്തേക്ക്? സിപിഐഎം കടുത്ത നിലപാടിലേക്ക്; മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ സിപിഐഎം കടുത്ത നടപടിക്ക് ഒരുങ്ങുന്നതായി സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നും മാസങ്ങളായി ഭാര്യ തന്നോടൊപ്പമല്ല…

പശ്ചിമേഷ്യൻ യുദ്ധം ഉടൻ തീരും; യു.എസിന് പരാജയമെന്ന് ട്രംപ്

പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഇറാനിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പ്രതീക്ഷിച്ചതിലും വേഗത്തിൽ കാര്യങ്ങൾ ലക്ഷ്യത്തിലെത്തിയെന്നും എന്നാൽ പൂർണ്ണമായ വിജയമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യുഎസ് വേണ്ടത്ര നേട്ടം കൊയ്തിട്ടില്ലെന്നും ആത്യന്തികമായ വിജയത്തിനായുള്ള…

അയ്യായിരം പ്രണയമുണ്ടാകാം! ഭാര്യയുടെ ആരോപണത്തിന് ഗണേഷിന്റെ മറുപടി

മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. 2014-ലെ വിവാഹത്തിന് ശേഷം നിരന്തരം പ്രശ്നങ്ങളുണ്ടെന്നും ഗണേഷിന്റെ സ്വഭാവദൂഷ്യം ലോകം മുഴുവൻ അറിയാമെന്നും ബിന്ദു പറഞ്ഞു. എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് പണം കൊടുത്ത് തന്നെ സൈബറിടങ്ങളിൽ ആക്ഷേപിക്കുകയാണെന്നാണ്…

റെക്കോർഡല്ല, ടീമാണ് വലുത്; സഞ്ജുവിനെ വാഴ്ത്തി ഗംഭീർ

ടീമിനേക്കാൾ ഉപരി സ്വന്തം വ്യക്തിഗത നേട്ടങ്ങൾക്ക് (Milestones) മുൻഗണന നൽകുന്നതിനെ തള്ളിക്കളഞ്ഞാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ സംസാരിച്ചത്. 120 പന്തുകളിൽ ഓരോന്നിലും ഇംപാക്ട് ഉണ്ടാക്കാനാണ് കളിക്കേണ്ടതെന്നും, സഞ്ജു സാംസണെ പോലെ ടീമിനായി വിക്കറ്റ് ബലികൊടുക്കാൻ തയ്യാറുള്ളവരെയാണ് ഡ്രസിങ് റൂം ആഗ്രഹിക്കുന്നതെന്നും…

കറുത്ത ഞായർ: ഇറാന്റെ എണ്ണക്കണ്ണികൾ തകർത്ത് ഇസ്രയേൽ യുഎസിന് അമർഷം

റഷ്യൻ എണ്ണയ്ക്ക് ബദലായി ഇന്ത്യ ആശ്രയിക്കുന്ന യുഎഇയുടെ മർബൻ ക്രൂഡ് വില 17% വർധിച്ച് 120.8 ഡോളറിലെത്തി. ഇസ്രയേലിന്റെ എണ്ണ ശുദ്ധീകരണശാലകൾക്കെതിരെയുള്ള ആക്രമണം വില ഇനിയും കൂട്ടുമെന്നതാണ് അമേരിക്കയുടെയും ഇന്ത്യയുടെയും പ്രധാന ആശങ്ക. ഈ വിലക്കയറ്റം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് ഇസ്രയേലിന്റെ…