മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ് വേടനും പുരസ്കാരം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂർത്തിയായി. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന…
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച നടനായി മമ്മൂട്ടിയെയും
മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത് . പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.
2026 മാര്‍ച്ചില്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തും കായിക മന്ത്രി
കോഴിക്കോട്: 2026 മാര്‍ച്ചില്‍ ലയണല്‍ മെസി കേരളത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍. രണ്ട് ദിവസം മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നിരുന്നുവെന്നും നവംബറില്‍ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഡിസംബറില്‍ ഹൈദരാബാദ്…
ലോകകപ്പ് സമ്മാനത്തുകയേക്കാൾ ബിസിസിഐ നൽകും വനിതാ ടീമിന് പാരിതോഷികം കോടികൾ
ന്യൂഡൽഹി∙ വനിതാ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ താരങ്ങൾക്കു പുറമേ, പരിശീലക സംഘം, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും ഈ തുക വീതിച്ചു നൽകും. ലോകകപ്പ് ജേതാക്കൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ…
പക്കാ ‘ദേജാ വു ദക്ഷിണാഫ്രിക്കയുടെ കണ്ണീരുപടര്‍ന്ന മാജിക്കല്‍ ക്യാച്ച് ഇന്ത്യയുടെ ലേഡി സൂര്യയായി അമന്‍ജോത്
ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ആദ്യ കിരീടമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചാണ് നവി മുംബൈയിൽ ഹർമൻപ്രീത് കൗറും സംഘവും വിശ്വവിജയികളായത്. ഞായറാഴ്ച നടന്ന ആവേശകരമായ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ വിശ്വവിജയികളായത്. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി…
ചാക്കോച്ചന്റെ 49ാം പിറന്നാൾ ആഘോഷമാക്കി അമ്മയും ഭാര്യ പ്രിയയും
മലയാളികളുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് ഹീറോ’ കുഞ്ചാക്കോ ബോബൻ തന്റെ 49-ാം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. പിറന്നാളിന്റെ സന്തോഷം ഇരട്ടിയാക്കിയത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം നേടിയ…
കെട്ടിപ്പിടിച്ച് കരഞ്ഞ് ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും ഹൃദയം തകർന്നുള്ള മടക്കം
നവിമുംബൈ∙ ഏകദിന ലോകകപ്പിലെ കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 52 റൺസ് വിജയം നേടിയതിനു പിന്നാലെ ഗ്രൗണ്ടിൽവച്ച് കെട്ടിപ്പിടിച്ച് കരഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് ഉയർത്തിയപ്പോഴാണ്, ഗ്രൗണ്ടിലെ വൈകാരിക രംഗങ്ങൾ.…
ആദ്യം ശ്രേയാ ഘോഷാൽ, ഇപ്പോൾ സുനിധി ചൗഹാൻ വനിതാ ലോക കപ്പ് വേദിയിൽ തിളങ്ങി ഗായികമാർ
ഐസിസി വനിതാ ക്രിക്കറ്റ് ലോക കപ്പ് 2025 ന്റെ ഫൈനൽ മത്സരവേദിയിൽ ദേശീയഗാനം ആലപിച്ച് സുനിധി ചൗഹാൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യൻ ടീമിലെ അംഗങ്ങൾക്കൊപ്പം സുനിധി ചൗഹാൻ ദേശീയഗാനം ആലപിച്ചത്. നവി മുംബൈയിലെ അവസാനമത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സിന്റെ…
ശബരിമല സ്വർണ്ണ കവർച്ച കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.ശബരിമല…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35-ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. 128 എൻട്രികൾ ആണ് ഇക്കുറി വന്നിരുന്നത്. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന…









