രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണത്താൽ സായുധ സേനകളിലെ ഒഴിവുകൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധ മന്ത്രാലയം
രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണത്താൽ സായുധ സേനകളിലെ ഒഴിവുകൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധ മന്ത്രാലയം. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യപ്പെട്ട വിവരം രഹസ്യമാക്കി വെക്കേണ്ടതാണെന്നും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ കവിയില്ലെന്നും പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത് മറുപടി നൽകി.…
നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ നടന്നു.നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്തയുമായുള്ള വിവാഹബന്ധം 2021 ലാണ് നടന്‍ വേര്‍പെടുത്തിയത്.…
റോക്കിങ് സ്റ്റാർ യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്‌സികി’ന്റെ ചിത്രീകരണം ആരംഭിച്ചു
റോക്കിങ് സ്റ്റാർ യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്‌സികി’ന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് ബംഗളൂരുവിലാണ് ഷൂട്ടിങ് ആരംഭിച്ചത്. യാഷിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘കെജിഎഫ് 2’ റിലീസായി 844 ദിനങ്ങൾ തികയുന്ന അവസരത്തിലാണ് ടോക്സിക്കിന്റെ ചിത്രീകരണം ആരംഭിച്ചത്.…
പത്തനംതിട്ട വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷ്ടിച്ചു
സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. നാലമ്ബലത്തിനു ചുറ്റും ഉണ്ടായിരുന്ന തൂക്കുവിളക്കുകള്‍ അപ്പാടെ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്‍പിലും കൊടിമരത്തിനു സമീപത്തും ഉണ്ടായിരുന്നതടക്കം 30 നിലവിളക്കുകളും അപഹരിക്കപ്പെട്ടു. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ…
പള്ളിയിൽ വച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച വിഴുങ്ങിയ സംഭവത്തിൽ സ്വർണ്ണം പുറത്തെടുത്ത് പൊലീസ്
തിരൂർ: തിരൂരിൽ പള്ളിയിൽ പ്രാർത്ഥനക്കിടെ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച വിഴുങ്ങിയ സ്വർണ്ണം പുറത്തെടുപ്പിച്ച് പൊലീസ്. നിറമരുതുർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതി വിഴുങ്ങിയ സ്വർണ്ണാഭരണം പുറത്തെടുത്തത്.ആശുപത്രിയിൽ എത്തിച്ച് എക്സറേ എടുത്തതോടെയായിരുന്നു…
വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. വിവോ വി40യ്ക്ക് 34,999 മുതല്‍ 41999 രൂപ വരെയാണ് വില. സ്റ്റോറേജ് കപാസിറ്റി അനുസരിച്ചാണ് വിലയില്‍ വ്യത്യാസം സീരീസിലെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്ഫോണ്‍…
നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്, ഞങ്ങൾക്ക് നീ വിജയിയാണ്; കുറിപ്പുമായി ബജ്റംഗ് പുനിയ
ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഗുസ്തി താരം ബജ്റംഗ് പുനിയ. നീ തോറ്റിട്ടില്ലെന്നും തോൽപിക്കപ്പെട്ടതാണെന്നും ഞങ്ങൾക്ക് നീ എന്നും വിജയിയായിരിക്കുമെന്നും താരം വിനേഷ്… നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്. ഞങ്ങൾക്ക് നീയെന്നും വിജയിയായിരിക്കും. നീ ഇന്ത്യയുടെ…
മങ്കിപോക്സ്, നിപ, എബോള;അടുത്ത മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗങ്ങളേക്കുറിച്ച് ലോകാരോഗ്യസംഘടന
ലോകത്തെയാകെ പിടിച്ചുകുലുക്കിയ വൈറസുകളുടെ എണ്ണമെടുത്താൽ മുൻപന്തിയിലുണ്ടാവും കൊറോണ. വ്യാപനനിരക്കിലും മരണനിരക്കിലുമൊക്കെ കൊറോണ മുമ്പിലായിരുന്നു. ഇപ്പോഴിതാ ഇനിയൊരു മഹാമാരി ഉണ്ടാവുകയാണെങ്കിൽ അതിന് കാരണമായേക്കാവുന്ന രോഗാണുക്കളേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ലോകാരോഗ്യസംഘടന. മങ്കിപോക്സ്, നിപ, എബോള തുടങ്ങിയ മുപ്പതോളം രോഗങ്ങളേക്കുറിച്ചുള്ള പട്ടികയാണ്ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. ഇരുനൂറ് ഗവേഷകർ ചേർന്ന്…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി 13ന് വിധി പറയും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി 13ന് വിധി പറയും. നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. കമ്മീഷന്റെ പുതിയ ഉത്തരവിനുള്ള കാരണങ്ങൾ രേഖാമുലം രേഖപ്പെടുത്തണം എന്നായിരുന്നു ഹർജിക്കാരന്റെ…
നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഹർജി തള്ളി ഹൈക്കോടതി
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്‍റെ ജയം ഹൈക്കോടതി ശരിവച്ചു. നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. ജസ്റ്റിസ് സി.എസ് സുധ…