വയനാട്ടിൽ നൂറോളം ‘ബന്ധുക്കളെ’ തിരിച്ചറിഞ്ഞ ആശാവര്‍ക്കര്‍;
നാന്നൂറിലേറെ പേരുടെ മരണമെടുത്ത മുണ്ടക്കൈ,ചൂരല്‍മല ദുരന്തത്തിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പോഴും ഷൈജ മൃതദേഹങ്ങൾ തിരിച്ചറിയുന്ന തിരക്കിലായിരുന്നു. ഒൻപത് ബന്ധുക്കളെയാണ് ഉരുൾപൊട്ടലിൽ ഷൈജയ്ക്ക് നഷ്ടമായത്. എന്നാൽ ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ നൂറോളം പേരെയാണ് ഷൈജ തിരിച്ചറിഞ്ഞത്. ‘അവരെല്ലാംഎൻ്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്ന് പറയുമ്പോഴും ഷൈജയുടെ നെഞ്ചുപൊട്ടുകയായിരുന്നു.…
പാരിസിൽ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു…
12-ാം ദിവസവും ഹൗസ്സ്ഫുള്ളായി ‘രായൻ’;ധനുഷ് ചിത്രം 100 കോടിയിലേക്ക്
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രായൻ’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കളക്ഷനും തൃപ്തിപ്പെടുത്തുന്നതാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 130 കോടി ലഭിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം 12 ദിവസത്തെ കളക്ഷനാണിത്. കഴിഞ്ഞ…
ഓൾ പാസില്ല; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം
സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.എസ്.എസ്.എൽ.സിക്ക്…
വയനാട്ടിൽ രക്ഷാദൗത്യം തുടരും; വാടക വീടുകളും ടൗൺഷിപ്പിനുള്ള സ്ഥലവും കണ്ടെത്താൻ മന്ത്രിസഭാ നിർദേശച്ചു
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയിൽ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രിസഭ ഉപസമിതിക്ക് നിർദേശം നൽകി.…
സ്വർണത്തിളക്കമുള്ള വെങ്കല മെഡലുകളുമായി മനു ഭാക്കർ ജന്മനാട്ടിൽ
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കറിന് ഡൽഹിയിൽ ഉജ്ജ്വല വരവേൽപ്. സ്വര്‍ണത്തിളക്കമുള്ള രണ്ട് വെങ്കലമെഡലുകള്‍ നേടിയാണ് മനു രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയത്. ബുധനാഴ്ച രാവിലെ 09:20-ഓടെയാണ് മനു ഭാക്കറുമായുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ.142)…
ഷൂട്ട് കഴിഞ്ഞ് പോയവരെ തിരികെ വിളിച്ച് റീ ഷൂട്ട് ചെയ്തു, വിക്രം
വിക്രം നായകനാകുന്ന പാ രഞ്ജിത് ചിത്രം തങ്കാലന്റെ ചിത്രീകരണത്തിന് ശേഷം സംതൃപ്തി വരാതെ റീഷൂട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തി സംവിധായകൻ. സിനിമയുടെ ക്ലൈമാക്സ് രംഗമാണ് വീണ്ടും ചിത്രീകരിച്ചതെന്നും പാ രഞ്ജിത് പറഞ്ഞു. സിനിമ പാക്കപ്പ് ആയി എല്ലാവരും അവരുടെ അടുത്ത സിനിമയുടെ വർക്കിലേക്ക്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി പ്രഭാസ്
വയനാട് : ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും…
തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത് . തിരയടിച്ച് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അവരിൽ നാലുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. സെബാസ്റ്റ്യനെ…
ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ പൗരനെതിരെ കുറ്റം ചുമത്തിയതായി നീതിന്യായ വകുപ്പ്
ന്യൂയോർക്ക്: മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ പൗരനെതിരെ കുറ്റം ചുമത്തിയതായി നീതിന്യായ വകുപ്പ്. ആരോപണവിധേയനായ ആസിഫ് റാസ മർച്ചൻ്റിനെതിരെയാണ് (46) കുറ്റം ചുമത്തിയത്. പ്രതിക്ക് ഇറാനുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയ പ്രതി…