ലൈംഗികാതിക്രമ കേസ് ഇടവേള ബാബുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് നടക്കാവ് പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസ് റദ്ദാക്കണമെന്നാണ് ഇടവേള ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം.…

ഗൂഗിൾ സെർച്ച് ചതിച്ചു കെണിയായി സെര്‍ച്ച് ഹിസ്റ്ററി യുഎസില്‍ ഇന്ത്യന്‍ പൗരനെതിരെ കൊലപാതക കേസ്

വാഷിങ്ടണ്‍ ഡിസി: ഭാര്യയെ കാണാതായ കേസിൽ കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ വംശജനായ നരേഷ് ഭട്ടിനെതിരെ അമേരിക്കൻ പൊലീസ് കേസെടുത്തു. ഭാര്യയെ കാണാതായി ദിവസങ്ങള്‍ക്കുള്ളില്‍ പുനര്‍വിവാഹത്തെ കുറിച്ച് സെര്‍ച്ച് ചെയ്തതാണ് ഇന്ത്യന്‍ വംശജന് വിനയായത്. സെര്‍ച്ച് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിലാണ് നരേഷ് ഭട്ട്…

ബോളിവുഡ് എൻട്രി കളറാക്കാൻ ഫഹദ് ഒരുങ്ങുന്നത് ലവ് സ്റ്റോറി ഇംതിയാസ് അലി സിനിമയിൽ നായികയായി തൃപ്തി ദിമ്രി

ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്ത നേരത്തെ പിങ്ക് വില്ല പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ…

ശോഭിത ഫാമിലി ഗേള്‍, വിവാഹം കഴിഞ്ഞാലും അഭിനയം തുടരും നാഗ ചൈതന്യ

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്ന് രാത്രി എട്ടേകാലിനാണ് ഇവരുടെ വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍…

സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചു യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

കണ്ണൂര്‍: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്. യൂട്യൂബര്‍…

ബംഗ്ലാദേശില്‍ ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ശ്രമം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് എംപി

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം പീഡനങ്ങള്‍ ഒരുരീതിയിലും അംഗീകരിക്കാനാകില്ലെന്ന്…

ആലപ്പുഴ അപകടം നെഞ്ചുതകർന്നൊരു നാട് തീരാനോവായി ആയുഷ് ഷാജി അന്ത്യചുംബനമേകി കുടുംബം കണ്ണീരോടെ വിട

ആലപ്പുഴ:ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട് പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ സംസ്കാരചടങ്ങുകൾ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും…

കളര്‍കോട് അപകടത്തില്‍ പോറലേല്‍ക്കാതെ രക്ഷ കണ്‍മുന്നില്‍ ജീവനറ്റ് ഉറ്റ ചങ്ങാതിമാര്‍ നെഞ്ചുതകര്‍ന്ന് ഷെയ്ന്‍

ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപെട്ടൊരാളുണ്ട്..തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റന്‍. കാറിലുണ്ടായിരുന്ന 11 പേരില്‍ അഞ്ച് സുഹൃത്തുക്കള്‍ മരിച്ചു, അഞ്ചുപേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍..നടുക്കം മാറാതെ ഷെയ്നും ആശുപത്രിയിലാണ്. ദുരന്തമേല്‍പ്പിച്ച കനത്ത മാനസികാഘാതത്തെ തുടര്‍ന്ന് ഒരു വാക്കും മിണ്ടാന്‍…