ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നാല് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും ഗൊരുക്, ഖേഷ്മ് ദ്വീപുകളിലെ ഇറാൻ്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായും യുഎസ് സൈന്യം അറിയിച്ചു. ഇതിന് തിരിച്ചടിയായി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെങ്കിലും അവയിൽ ആറെണ്ണവും യുഎസ് പ്രതിരോധിച്ചു.
യുഎസ് സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന ഇറാൻ്റെ അവകാശവാദം യുഎസ് നിഷേധിച്ചു. ആക്രമണങ്ങളെ തുടർന്ന് കുവൈത്തിലും ബഹ്റൈനിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

