വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി വനത്തിലെ ആനവായ് വിദൂര ഗോത്ര ഊരിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. ആറരക്കോടി ചെലവില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വൈദ്യുതിയെത്തിച്ചത്.
പട്ടികവർഗ വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി.
മുക്കാലിയില്‍ നിന്നും 12 കിലോമീറ്റർ അകലെ സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നാണ് കുറുമ്പ ഗോത്ര ഊരുകളുള്ള ആനവായ് വനമേഖല.
ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിലൂടെയാണ് 11 കെവി കേബിൾ വഴി ഊരിലേക്ക്15 കിലോമീറ്റർ മണ്ണിനടിയിലൂടെയാണ് 11 കെവി കേബിൾ വഴി ഊരിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്.
വിദൂര ഊരുകളായ തടികുണ്ട് ,മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ് , മേലെ ആനവായ് , കടുകുമണ്ണ എന്നിവിടങ്ങളിലും വൈദ്യുതീകരണം പൂർത്തിയായി