Month: March 2024

സീറ്റ് കിട്ടാത്ത തമിഴ്‌നാട് എം.പി കീടനാശനി കഴിച്ച്ഗുരുതരാവസ്ഥയിൽ:

തമിഴ്നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സീറ്റിംഗ് എംപിയും എംഡി എം കെ നേതാവുമായ ഗണേശ മൂർത്തിയെ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാരാശുപത്രി പ്രവേശിച്ചു ഇന്നലെ പുലർച്ചെ രണ്ടു 30നാണ് റൂമിൽ അബോധ അവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു…

ഇന്ത്യയില്‍ ഏറ്റവും ഒടുവിലായി സൂര്യൻ അസ്തമിക്കുന്നത് കാണാൻ ഈ ഗ്രാമത്തിലേക്ക് പോകാം

ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗുഹാര്‍ മോത്തി ഗ്രാമത്തിലേക്ക് പോന്നോളൂ. രാജ്യത്ത് ഏറ്റവും അവസാനം സൂര്യാസ്തമയം നടക്കുന്ന സ്ഥലമാണിത്. രാത്രി 7.40നാണ് ഇവിടെ സൂര്യനസ്തമിക്കുന്നത് . രാജ്യത്ത് ഏറ്റവും അവസാനം സൂര്യാസ്തമയം നടക്കുന്ന സ്ഥലമാണിത്. സൂര്യാസ്തമയത്തിന് പ്രത്യേക ഭംഗിയുണ്ട്. ഓറഞ്ചും പിങ്കും ചേര്‍ന്ന…

വയനാട്ടില്‍ കെ.സുരേന്ദ്രന്‍; കൊല്ലത്ത് കൃഷ്ണകുമാര്‍; വരുണ്‍ ഗാന്ധിക്ക് സീറ്റില്ല

നാല് മണ്ഡസങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി. എറണാകുളത്ത് പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ മല്‍സരിക്കും. കൊല്ലത്ത് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറും ആലത്തൂരില്‍ ടി.എന്‍.സരസുവും മല്‍സരിക്കും.മേനക ഗാന്ധിക്ക് സുല്‍ത്താന്‍പുരില്‍ സീറ്റ് നല്‍കിയപ്പോള്‍ മകന്‍ വരുണ്‍ ഗാന്ധിക്ക്…

ഇന്ന് സഞ്ജുവും രാജസ്ഥാനും ആദ്യ മത്സരത്തിന് ഇറങ്ങുന്നു

ഇന്ത്യൻ പ്രീമിയർ ലീഗല്‍ ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ് അവരുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ രണ്ട് മത്സരങ്ങള്‍ ഐപിഎല്ലില്‍ ഉണ്ട്.ജയ്പൂരില്‍ വച്ച്‌ നടക്കുന്ന മത്സരം വൈകിട്ട് 3.30ന് ആരംഭിക്കും. വിജയത്തോടെ തുടങ്ങാനാകും സഞ്ജുവും സംഘവും…

ഓശാന ഞായര്‍; യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമയിൽ വിശ്വാസികള്‍

വിശുദ്ധവാരാചരണത്തിന് പ്രാര്‍ത്ഥാനിര്‍ഭരമായ തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്ക് എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലെമിലേക്ക് വന്ന യേശുവിനെ ഓശാ‍ന “വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ…

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ ഹര്‍ജി. ഗവര്‍ണറും കേസില്‍ കക്ഷിയാണ്.റിട്ട് ഹര്‍ജിയാണ് നല്‍കിയത്.

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു,

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. ആയുധ ധാരികളായ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്നാണ്.അക്രമികളെ പിടികൂടാനായില്ല. ആക്രമണമുണ്ടായ ക്രോക്കസ് ഹാളില്‍ തീപിടിത്തമുണ്ടായി, അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിയതി രേഖപ്പെടുത്താത്ത പാക്കറ്റ്; പരിശോധന; വന്‍ ലഹരിവേട്ട

ഒന്‍പത് കോടിയുടെ നിരോധിത ലഹരിമരുന്ന് പിടികൂടി തെലങ്കാന ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍. 90.48 കിലോയോളം ലഹരിമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതിന് 8.99 കോടിയോളം രൂപ മൂല്യമുണ്ടെന്നാണ് വിവരം. എക്സൈസ് വകുപ്പുമായി ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് വന്‍ ലഹരിശേഖരം പിടിച്ചെടുത്തത്.പിഎസ്‌എല്‍ മെഡികെയര്‍ പ്രൈവറ്റ് ലിമിറ്റഡ്…

വേനല്‍ച്ചൂടില്‍ ആശ്വാസമായി നാലു ജില്ലകളില്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർവരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു നാലു ജില്ലകളിലാണു മഴയ്ക്ക് സാധ്യതയുള്ളത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴസാധ്യത. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച മഴ മധ്യ-തെക്കന്‍ കേരളത്തിലേക്കു വ്യാപിക്കുകയാണ്.…

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരൻ മരിച്ചു.

തമിഴ്‌നാട് കൊടമംഗലം സ്വദേശി അറുപതു വയസുകാരനായ പരശുറാം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നിന് ജോനകപ്പുറം ഹാർബറിനുള്ളിലെ റോഡിലായിരുന്നു അപകടം. പരുക്കേറ്റ ഒൻപതുപേരിൽ ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ബൈക്ക്…