ന്യൂയോർക്ക്: അമേരിക്കൻ പ്രതിനിധികൾ ഇറാനുമായി തയ്യാറാക്കിയ കരട് സമാധാന കരാറിൽ കൂടുതൽ കർശനമായ ഭേദഗതികൾ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിലും മാറ്റങ്ങൾ വരുത്താൻ ട്രംപ് നിർദ്ദേശിച്ചത്.
അമേരിക്കയ്ക്ക് അനുകൂലമായ ‘വലിയൊരു കരാറാണ്’ ലക്ഷ്യമെന്നും അതിനായി പതുക്കെ മാത്രമേ നീങ്ങൂ എന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. യുഎസ് ആവശ്യങ്ങളോട് പ്രതികരിക്കാൻ ഇറാൻ മൂന്ന് ദിവസത്തോളമെടുക്കുമെന്നാണ് സൂചന. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ വാഷിംഗ്ടൺ തയ്യാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കിയിട്ടുണ്ട്.
