അമ്മ മോഹിനി മണിയുടെ വിയോഗത്തിൽ കഴിയുന്ന നടൻ അജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിലെത്തിയ വിജയ്, ദുഃഖഭാരത്താൽ കഴിഞ്ഞിരുന്ന തന്റെ ഉറ്റസുഹൃത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

മുഖ്യമന്ത്രിയായ ശേഷം സാധാരണയായി കറുത്ത സ്യൂട്ടിൽ പൊതുവേദികളിൽ എത്താറുള്ള വിജയ്, തികച്ചും ലളിതമായി വെള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാന്റ്സും ധരിച്ച് നഗ്നപാദനായാണ് അജിത്തിന്റെ വസതിയിലെത്തിയത്. വിജയ് എത്തുമ്പോൾ നടി തൃഷയും അവിടെയുണ്ടായിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ചയായിരുന്നു അജിത്തിന്റെ അമ്മ അന്തരിച്ചത്. വിവരം അറിഞ്ഞ് ദുബായിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയ അജിത്തിന്, നേരത്തെ വിജയും കമൽഹാസനും ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ അനുശോചനം അറിയിച്ചിരുന്നു. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *