Month: April 2024

ചിരാഗ് പസ്വാൻ ടിക്കറ്റ് പുറത്തുള്ളവർക്ക് വിറ്റു’: എൽജെപി വിട്ട് 22 നേതാക്കൾ, ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും

പട്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു. ചിരാഗ് പസ്വാൻ പാർട്ടി ടിക്കറ്റ് പണം വാങ്ങി പുറത്തുള്ളവർക്കു വിറ്റു എന്നാണു നേതാക്കൾ ആരോപിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നു ഇവർ…

ടിടിഇയ്‌ക്ക് നേരെ വീണ്ടും ആക്രമണം; ഭിക്ഷാടകൻ മുഖത്തടിച്ചു, കണ്ണിന് പരിക്ക്

തിരുവനന്തപുരം ടിടിഇയ്‌ക്ക് നേരെ വീണ്ടും ആക്രമണം. ഭിക്ഷാടകന്റെ ആക്രമണത്തില്‍ ടിടിഇ ജയ്സന് മുഖത്തടിയേല്‍ക്കുകയും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷൻ വിട്ട ഉടനായിരുന്നു സംഭവം. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെയായിരുന്നു അക്രമം. ആക്രമണത്തിന് പിന്നാലെ ഭിക്ഷാടകൻ ഓടി…

അഴിമതിക്കറയില്ല, വിവാദങ്ങള്‍ നിറഞ്ഞ കാലം; രാജ്യസഭയുടെ പടിയിറങ്ങി മന്‍മോഹന്‍സിങ്

ഇന്ന് , ഏപ്രില്‍ മൂന്ന്, തിരഞ്ഞെടുപ്പാവേശം കത്തിക്കയറുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രമുഖന്‍റെ മൂന്നു ദശാബ്ദം നീണ്ട പാര്‍ലമെന്‍ററി ജീവിതം അവസാനിക്കുകയാണ്. മറ്റാരുടെയുമല്ല, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്‍റെ. അദ്ദേഹത്തിന്‍റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വ്യക്തിജീവിതത്തില്‍ അഴിമതിക്കറ പുരണ്ടിട്ടില്ലെങ്കിലും വിവാദങ്ങള്‍ നിറഞ്ഞു…

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; 11 ജില്ലകളില്‍ യെലോ അലര്‍ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെലോ അലര്‍ട് പുറപ്പെടുവിച്ചു. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെല്‍സ്യസാണ് താപനില. കോഴിക്കോട് 38 ഉം പത്തനംതിട്ടയിലും ആലപ്പുഴയിലും 37 ഡിഗ്രി സെല്‍സ്യസ് വരെയും താപനില രേഖപ്പെടുത്തി. ചൂട് ഞായറാഴ്ച വരെ…

ജനങ്ങള്‍ സാക്ഷി; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും രാവിലെ പത്രിക സമര്‍പ്പിച്ചിരുന്നു. സിപിഎം നേതാക്കളായ പി സന്തോഷ് കുമാർ എംപി, സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ അനുഗമിച്ചു. ഇന്ത്യ മുന്നണിയുടെ യഥാർത്ഥ ശത്രു ആരാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പത്രിക സമർപ്പണത്തിന്…

വിഷുവരും, മുന്നേ മഴ വരും..; വെയിലേറ്റ് വാടുന്ന പ്രതീക്ഷകള്‍

ചൂട് അതിന്‍റെ പാരമ്യത്തിലാണിപ്പോള്‍ നമ്മുടെ നാട്ടില്‍. പാലക്കാട്ടെ താപനില ഓരോ ദിവസവും ഉയരുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഒരിറ്റു ദാഹജലത്തിനായി പരക്കം പായുകയാണ്. ജല ഉറവിടങ്ങളെല്ലാം വറ്റിവരണ്ടു. വിഷുവെത്തും മുന്‍പ് മഴ മണ്ണിനെയും മനസിനെയും ഒരുപോലെ തണുപ്പിക്കുമെന്നാണ് കാര്‍ഷിക മേഖലയിലുള്ളവരുടെ പ്രതീക്ഷ”മീന…

156.7 വേഗത; സ്വന്തം റെക്കോര്‍ഡ് തിരുത്തി; വിറപ്പിച്ച് മായങ്ക് യാദവ്

മണിക്കൂറില്‍ 155.8 എന്ന വേഗത കണ്ടെത്തിയാണ് മായങ്ക് യാദവ് ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ശ്രദ്ധപിടിച്ചത്. ഐപിഎല്‍ 2024 സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ധവാന് എതിരെ മായങ്ക് യാദവില്‍ നിന്ന് അന്ന് വന്നു. എന്നാല്‍ ദിവസങ്ങള്‍ മാത്രം പിന്നിടും മുന്‍പ്…

തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ടോക്യോ തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തിനുപിന്നാലെ തായ്വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന്…

ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം; 24 മണിക്കൂറും നിരീക്ഷണം

ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം പ്രവർത്തനം തുടങ്ങി. ചക്കക്കൊമ്പനും മുറിവാലനുമുൾപ്പടെ 19 ഓളം കാട്ടാനകളാണ് ചിന്നക്കനാലിലുള്ളത്. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി 24 മണിക്കൂറും മേഖലയിൽ ആർആർടി നിരീക്ഷണമുണ്ടാകും. കാട്ടാന ആക്രമണത്തിൽ ജില്ലയിൽ ഏറ്റവും…

ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു

ഐപി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17 ന് ഈഡനില്‍ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ…