തിരുവനന്തപുരം ടിടിഇയ്‌ക്ക് നേരെ വീണ്ടും ആക്രമണം. ഭിക്ഷാടകന്റെ ആക്രമണത്തില്‍ ടിടിഇ ജയ്സന് മുഖത്തടിയേല്‍ക്കുകയും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷൻ വിട്ട ഉടനായിരുന്നു സംഭവം. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെയായിരുന്നു അക്രമം. ആക്രമണത്തിന് പിന്നാലെ ഭിക്ഷാടകൻ ഓടി രക്ഷപ്പെട്ടു.

ഭിക്ഷക്കാരൻ കയറുന്നത് തടഞ്ഞപ്പോഴാണ് അക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. കേറ്ററിംഗ് തൊഴിലാളികളെ തള്ളിയിട്ട് അക്രമി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷിയും പറഞ്ഞു.

കഴിഞ്ഞ ദിവസം യാത്രക്കാരന്റെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടതിന്റെ ഞെട്ടിലില്‍ നിന്ന് കേരളക്കര ഇതുവരെ മുക്തരായിട്ടില്ല.

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചില്‍ കയറിയതിന് പിഴ അടക്കാൻ ആവശ്യപ്പെട്ടതിനിടെ തുടർന്നായിരുന്നു ഒഡിഷ സ്വദേശിയായ രജനീകാന്ത ടിടിഇ കെ. വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *