പട്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു. ചിരാഗ് പസ്വാൻ പാർട്ടി ടിക്കറ്റ് പണം വാങ്ങി പുറത്തുള്ളവർക്കു വിറ്റു എന്നാണു നേതാക്കൾ ആരോപിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നു ഇവർ പ്രഖ്യാപിച്ചുദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ് എൽജെപി.‘‘പുറത്തുനിന്നുള്ളവർക്കല്ല പാർട്ടിയിലുള്ളവർക്കാണു മത്സരിക്കാൻ അവസരം നൽകേണ്ടത്.
പുറത്തുനിന്നുള്ളർക്കു ടിക്കറ്റ് കൊടുക്കുന്നതിന്റെ അർഥം മത്സരിക്കാൻ യോഗ്യരായവർ പാർട്ടിക്കുള്ളിൽ ഇല്ല എന്നല്ലേ. നിങ്ങൾക്കു വേണ്ടി ജോലിയെടുക്കുന്ന തൊഴിലാളികളാണോ ഞങ്ങൾ?പുറത്തുനിന്നുള്ളവർക്കു മത്സരിക്കാൻ അവസരം നൽകുന്നതോടെ പാർട്ടിയിലെ ഞങ്ങളുടെ വിശ്വസ്തതായാണ് ചോദ്യം ചെയ്യപ്പെടുന്നത്’’– രാജിക്കത്തിൽ മുൻ എംപി രേണു കുശ്‍വാഹ പറഞ്ഞു.പുറത്തുനിന്നുള്ളവർക്കു മത്സരിക്കാൻ ടിക്കറ്റ് നൽകി എന്നുള്ളത് പാർട്ടി പ്രവർത്തകരെയെല്ലാം ഞെട്ടിച്ചു.
ഒരു പുതിയ ബിഹാറിനെ സ്വപ്നം കണ്ടു രാവും പകലും ചിരാഗ് പാസ്വാനു മുദ്രാവാക്യം വിളിച്ചു നടന്നവരെയാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്.
ഇനി രാജ്യത്തെ രക്ഷിക്കുന്നതിനായി ഞങ്ങൾ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും’’– സതീശ് കുമാർ പറഞ്ഞു.
ബിഹാറിലെ ആകെയുള്ള 40 ലോക്സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിലാണ് എൽജെപി മത്സരിക്കുന്നത്– വൈശാലി, ഹാജിപുർ, സമസ്തിപുർ, ഖഗാരിയ, ജാമുയി എന്നിവയാണ് അഞ്ച് മണ്ഡലങ്ങൾ. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി, ജെഡിയു, എൽജെപി സഖ്യം 40ൽ 39 സീറ്റുകൾ നേടിയിരുന്നു.