Month: April 2024

കോട്ടയം മെഡിക്കൽ‌ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ;

കോട്ടയം മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നു. തമിഴ്നാട്ടുകാരനായ യുവാവിന്റെ ഹൃദയം ആലപ്പുഴ സ്വദേശിയായ 26കാരനിലാണു മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 7 മണിയോടെ അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.…

പോളിങിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും മുദ്ര വയ്ക്കും; വ്യക്തത വരുത്തി കമ്മിഷന്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിങ് നടത്തിയ ശേഷം വോട്ടിങ് യന്ത്രവും വിവിപാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രോഗാം ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്യുന്ന…

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനോട്…

തിരഞ്ഞെടുപ്പില്‍ കേരള വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയം സാമ്പത്തിക പ്രതിസന്ധി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം സാമ്പത്തിക പ്രതിസന്ധിയെന്നുഡിജിറ്റല്‍ സര്‍വേ ഫലം. സാമ്പത്തിക പ്രതിസന്ധി മുഖ്യവിഷയമെന്ന് പറഞ്ഞത് 38.31 % പേരാണ്. പൗരത്വ ഭേദഗതി നിയമം – 16.86 %, മാസപ്പടി 11.49 %, മണിപ്പുര്‍ – 7.28…

കമ്പമലയില്‍ മാവോയിസ്റ്റ് സംഘം; തിരച്ചില്‍ ഊര്‍ജിതം

വയനാട് മാനന്തവാടിക്ക് സമീപം തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് രാവിലെ ആറേകാലോടു കൂടിയാണ് നാലംഗ സംഘം കമ്പമല പാടികൾക്ക് സമീപം എത്തിയത്. ആയുധധാരികളായ സംഘം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നാട്ടുകാരുടെ അടുത്ത് ആഹ്വാനം ചെയ്തു. സംഘത്തിൽ സി.പി.മൊയ്തീൻ, സന്തോഷ്, സോമൻ, ആഷിക്…

പോറലേൽക്കാതെ 101 നില കെട്ടിടം; അങ്ങനെ കുലുങ്ങുന്നവരല്ല തയ്‌വാൻകാർ

101 നിലകളുള്ള അംബരചുംബിയായ ‘തായ്‌പേയ് 101’ എന്ന കെട്ടിടത്തെ തയ്‌വാനിലെ തുടർ ഭൂചലനം എങ്ങനെ ബാധിച്ചിരിക്കാമെന്നാണു ലോകം ആദ്യം ചോദിച്ചത്. ആ സമുച്ചയത്തിന് ഒരു പോറൽ പോലുമില്ലെന്നാണ് ഉത്തരം. കൃത്യമായ കെട്ടിടനിർമാണച്ചട്ടം പാലിച്ചാണു തയ്‌വാൻ ഈ ഭൂകമ്പ പ്രതിരോധ ലോകാദ്ഭുതം കെട്ടിപ്പൊക്കിയത്.…

നന്ദി സഞ്ജുഭായ്, എന്നെ വിശ്വസിച്ചതിന്’; ക്യാപ്റ്റനെ പുകഴ്ത്തി യശസ്വി ജയ്സ്വാള്‍

ഏഴ് കളികളില്‍ നിറംമങ്ങിയ ശേഷം മുംബൈയ്ക്കെതിരെ ഉജ്വല സെഞ്ചറി നേടി ഫോം വീണ്ടെടുത്ത് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അറുപത് പന്തില്‍ യശ്വസി നേടിയ 104 റണ്‍സ് രാജസ്ഥാന് നേടിക്കൊടുത്തത് ഐപിഎല്‍ സീസണിലെ ഏഴാംവിജയമാണ്ഏഴ് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെട്ടതായിരുന്നു യശസ്വിയുടെ…

അഗ്നിപര്‍വതത്തിന് മുകളില്‍ നിന്ന് ഫോട്ടോ; കാല്‍വഴുതി അകത്തേക്ക്; യുവതിക്ക് ദാരുണാന്ത്യം

ഇന്തോനേഷ്യയിലെ അറിയപ്പെട്ട അഗ്നിപര്‍വതങ്ങളിലൊന്നായ ഇജനില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. അഗ്നിപര്‍വതത്തിനു സമീപം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ യുവതി കാല്‍വഴുതി അകത്തേക്ക് വീഴുകയായിരുന്നു. ചൈനക്കാരിയായ ഹുവാങ് ലിഹോങ് എന്ന മുപ്പത്തിയൊന്നുകാരിയാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 75 അടിയോളം മുകളില്‍ നിന്നാണ് യുവതി വീണതെന്ന് അധികൃതര്‍…

നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പിനു പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ അഞ്ചു താരങ്ങള്‍

അങ്ങാടിപ്പുറം ഹരിയാനയിലെ റിവാരിയില്‍ 26നു ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചു കായിക താരങ്ങള്‍ കേരളത്തിനായി ജഴ്സിയണിയും . ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ബി.കാര്‍ത്തികേയന്‍, കെ.ജെ.ആല്‍ബിന്‍, സി.വിഷ്ണുദേവ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍…