കാണ്‍പൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ മക്കളെ കാത്ത് നിൽക്കുന്നതിനിടെയാണ് സ്ത്രീ അബദ്ധത്തിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണത്.

ഞൊടിയിടയിൽ പൊലീസുകാരന്‍റെ കൃത്യമായ ഇടപെടൽ സ്ത്രീയുടെ ജീവൻ രക്ഷിച്ചു.കാൺപൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലാണ് ആ അത്ഭുതകരമായ രക്ഷാപ്രവർത്തനം നടന്നത്. യുവതി കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.

ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് യുവതി ട്രെയിനിൽ കയറിയെങ്കിലും കുട്ടികൾക്ക് കയറാനായില്ല. പരിഭ്രാന്തയായ യുവതി ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, കമ്പാർട്ട്മെന്‍റിന്‍റെ ചവിട്ടുപടിയിൽ നിന്ന് മുന്നോട്ടാഞ്ഞ് സഹായത്തിനായി ഉറക്കെ നിലവിളിച്ചു.

പിന്നാലെ യുവതി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു. പ്ലാറ്റ്ഫോമിനും ഓടുന്ന ട്രെയിനിനുമിടയിൽ കുടുങ്ങി. ഉടനെ കോൺസ്റ്റബിൾ അനൂപ് കുമാർ പ്രജാപതി സ്ത്രീയെ പിടിച്ചുവലിച്ച് പുറത്തേക്കെടുത്തു. രക്ഷിച്ചതിന് യുവതിയുടെ കുടുംബം പൊലീസിനോട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *