കൊച്ചി: കേരളത്തിലെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ കൊച്ചിയിലെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ രാഹുൽ നവീൻ ഡൽഹിയിലേക്ക് മടങ്ങി.
കൊച്ചി സോണൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം പ്രത്യേക അവലോകന യോഗം ചേർന്നു. സിഎംആർഎൽ-എക്സാലോജിക് ഇടപാട് ഉൾപ്പെടെ സംസ്ഥാനത്ത് ഇഡി അന്വേഷിക്കുന്ന പ്രമുഖ കേസുകളുടെ നിലവിലെ സ്ഥിതിയും നിയമപരമായ വശങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. തുടർനടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

