കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തി മുന്‍പിലെത്തിയിട്ടും ഫാസ്റ്റ് ബോളര്‍ ഖലീല്‍ അഹ്മദിനെ റിലീസ് ചെയ്യാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. താര ലേലത്തിലേക്ക് രണ്ട് കോടി അടിസ്ഥാന വിലയായി എത്തിയ ഖലീലിന് വേണ്ടി ആദ്യമിറങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്സ്.
പിന്നാലെ ലഖ്നൗവും. എന്നാല്‍ ലഖ്നൗ പിന്മാറിയതോടെ 4.8 കോടി രൂപയ്ക്ക് ഖലീല്‍ ചെന്നൈയില്‍. ഖലീല്‍ അഹ്മദിനെ ഈ തുകയ്ക്ക് സ്വന്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തന്ത്രപരമായ നീക്കം എന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്.
ന്യൂബോളില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി ബാറ്റേഴ്സിനെ വിറപ്പിക്കാന്‍ ശേഷിയുള്ള ബോളറാണ് ഖലീല്‍ അഹ്മദ്. എതിര്‍ നിരയിലെ പരിചയസമ്പത്തുള്ള ബാറ്റേഴ്സിനെ വീഴ്ത്താന്‍ സാധിക്കുമെന്ന് കഴിഞ്ഞ സീസണിലും ഖലീല്‍ തെളിയിച്ചിരുന്നു.
രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഉള്‍പ്പെടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അത്. ഐപിഎല്ലിില്‍ ഖലീല്‍ വീഴ്ത്തിയ വിക്കറ്റുകളില്‍ 48.6 ശതമാനവും ടോപ് ഓര്‍ഡര്‍(1-3) ബാറ്റേഴ്സാണ്.