ചെപ്പോക്കിലെ കഠിനമായ പിച്ചിൽ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിൽ കടന്നു. ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇഷാൻ കിഷന്റെയും (70) ഹെൻറിച്ച് ക്ലാസന്റെയും (47) ബാറ്റിങ് മികവിൽ 19 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഈ ജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു.

തോൽവിയോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകൾ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായി. മേയ് 21-ന് ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം.

മൂന്നാം ഓവറിൽ ട്രാവിസ് ഹെഡിനെയും (6), എട്ടാം ഓവറിൽ അഭിഷേക് ശർമയെയും (14) അവർക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ – ഹെൻറിച്ച് ക്ലാസൻ സഖ്യമാണ് പിന്നീട് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *