ട്രാൻസ്ജെൻഡർ വിഭാഗക്കാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക റിക്രൂട്ട്മെന്റിലെ നിര്‍ണായ ഘടകമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി ട്രാന്‍സ്ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചന.

തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക.

അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് .ട്രംപ് പ്രസിഡന്റായി ആദ്യം ചുമതലയേറ്റപ്പോഴും ട്രാന്‍സ് വിരുദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പിന്നാലെ പ്രസിന്റായയ ജോ ബൈഡന്‍ ട്രംപിന്റെ ട്രാന്‍സ്‌വിരോധ ഉത്തരവ് റദ്ദാക്കി. പുതിയ തീരുമാനം വരുന്നതോടെ യു.എസ് സൈന്യത്തില്‍ ജോലി ചെയ്യുന്ന 15,000 ട്രാന്‍സ് സൈനികരുടെ ഭാവി അനിശ്ചിതത്വത്തിലാകും.അമിത മതപഠനം, ട്രാന്‍സ്ജെന്‍ഡര്‍ ഐക്യം, വര്‍ഗ-ലിംഗ- രാഷ്ട്രീയ ചിന്തകളോ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതു സ്ഥാപനത്തിനെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നായിരുന്നു ട്രംപ് പ്രഥമ പ്രസംഗത്തില്‍ പറഞ്ഞത്.

പെണ്‍കുട്ടികളുടെ കായികമത്സരങ്ങളില്‍ ട്രാന്‍സ്ജെൻഡർ പങ്കെടുക്കുന്നതിനെതിരെ ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു. ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിശദമായി ക്ലാസ് എടുക്കുന്നതും ട്രംപ് എതിര്‍ക്കുന്നു.

പുതിയ ഉത്തരവ് വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ സൈന്യത്തിൽനിന്നു പുറത്താക്കപ്പെടും.

സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായാവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *