പാലക്കാട്: കൊച്ചി – സേലം ദേശീയപാതയിൽ സാഹസിക യാത്ര നടത്തിയ യുവാക്കളെ പൂട്ടി പൊലീസ്. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ പത്തിന് കഞ്ചിക്കോടിനും കുരുടിക്കാടിനുമിടയിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനംപുലർച്ചെ ഒരു മണിയോടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ യുവാക്കൾ കാറിന്റെ ഡോറിൽ കയറിയിരുന്ന് യാത്ര നടത്തുകയായിരുന്നു.
യുവാക്കൾ സാഹസിക യാത്ര നടത്തിയ കാർ പൊലീസ് പിടിച്ചെടുത്തു. വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും. ഡോറിൽ കയറിയിരുന്ന് യാത്ര ചെയ്തവർക്കെതിരെയും കേസെടുക്കും.
കഞ്ചിക്കോട് സിഗ്നൽ കഴിഞ്ഞയുടൻ വാഹനത്തിൽ ഉണ്ടായിരുന്ന 4 യുവാക്കൾ ഡോറിൽ കയറിയിരിക്കുകയായിരുന്നു. വാഹനത്തിന് പിറകിലെത്തിയ മറ്റ് യാത്രക്കാർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ യുവാക്കൾ സാഹസിക യാത്ര നിർത്തി. കിലോമീറ്ററുകളോളമാണ് യുവാക്കൾ ഇത്തരത്തിൽ സാഹസിക യാത്ര നടത്തിയത്.