കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിൽ ശനിയാഴ്ച പുലർച്ചെ കടന്നുകയറിയ ശത്രു ഡ്രോണുകൾ സൈന്യം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കൻ കുവൈത്തിലെ പ്രമുഖ സർക്കാർ കേന്ദ്രത്തിനും ബുബിയാൻ ദ്വീപിലെ സ്വകാര്യ കമ്പനിയുടെ വാഹനങ്ങൾക്കും നേരെയായിരുന്നു ആക്രമണ ശ്രമം.

തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ പൂർണ്ണ സജ്ജരാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി. അതേസമയം, മേഖലയിൽ പ്രകോപനം സൃഷ്ടിക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *