പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് പാത അടയുകയും ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും ചെയ്തതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ, വൻകിട വിദേശ എണ്ണക്കമ്പനികൾ നേടിയത് റെക്കോർഡ് ലാഭം. ഏപ്രിൽ-ജൂൺ (രണ്ടാം പാദം) കാലയളവിൽ യുഎസ് കമ്പനികളായ എക്സോൺമൊബിലും ഷെവ്റോണും മാത്രം ഏകദേശം 2,650 കോടി ഡോളർ (ഏകദേശം ₹2.5 ലക്ഷം കോടി) പ്രവർത്തനലാഭം ഉണ്ടാക്കി.
ഉൽപാദനവും ശുദ്ധീകരണവും വർധിപ്പിച്ചാണ് എക്സോൺമൊബിൽ 1,453 കോടി ഡോളറും ഷെവ്റോൺ 1,220 കോടി ഡോളറും ലാഭമുണ്ടാക്കിയത്. ഇതേ കാലയളവിൽ യൂറോപ്പിലെ 6 പ്രമുഖ എണ്ണക്കമ്പനികൾ 2,200 കോടി ഡോളറിന്റെ കൂട്ടായ ലാഭവും രേഖപ്പെടുത്തി.

