പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ, ഹോർമൂസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ മന്ദബ് ജലപാതയും അടയ്ക്കുമെന്ന സൂചനയുമായി ഇറാൻ രംഗത്തെത്തി. തന്ത്രപ്രധാനമായ ഈ മേഖലയിൽ ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇറാൻ പാർലമെന്റ് സ്പീക്കറാണ് സൂചന നൽകിയത്.
ആഫ്രിക്കയ്ക്കും യെമനും ഇടയിലുള്ള ബാബ് അൽ മന്ദബ് കടലിടുക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിൽ ഒന്നാണ്. ആഗോള എണ്ണവിതരണത്തിന്റെ 12 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.
ഹോർമൂസ് കടലിടുക്കിലെ ഉപരോധം ഇതിനകം തന്നെ ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടത് പല രാജ്യങ്ങളെയും സാമ്പത്തികമായി തളർത്തി.
