അമേരിക്കൻ യുദ്ധവിമാനങ്ങളെ തൊടാൻ കഴിയില്ലെന്ന ധാരണ തിരുത്തിക്കൊണ്ടാണ് ഇറാൻ തിരിച്ചടി നൽകിയത്. ഇറാന്റെ മിസൈൽ ശേഷി തകർന്നെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ കരുത്തുറ്റ എഫ്-15ഇ, എ-10 വിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടത്.
ഇറാന്റെ മിസൈൽ സംവിധാനങ്ങൾ ദുർബലമാണെന്ന വാദങ്ങൾക്കിടയിലും പ്രതിരോധ വിദഗ്ധരെ ഞെട്ടിച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത്. റഡാറുകളെ വെട്ടിച്ച് തൊടുക്കാവുന്ന മാൻപാഡ്‌സ് (MANPADS) മിസൈലുകളാണ് ഇതിനായി ഇറാൻ ഉപയോഗിക്കുന്നത്.
