രണ്ടാമത്തെ വിമാനമായ A-10 വാർത്ഹോഗ് (Warthog) പേർഷ്യൻ ഗൾഫിൽ തകർന്നു വീണതായാണ് വിവരം. ഇതിലെ പൈലറ്റിനെ സുരക്ഷിതനായി രക്ഷപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ F-15E സ്ട്രൈക്ക് ഈഗിൾ തകർന്നുവീണ പർവ്വതപ്രദേശത്ത് കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്.

ഇറാന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമാണ് വിമാനങ്ങൾ വെടിവെച്ചിടാൻ ഉപയോഗിച്ചതെന്നാണ് ടെഹ്‌റാൻ അവകാശപ്പെടുന്നത്. മേഖലയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ, ഈ സംഭവം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധസാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.

F-15E സ്ട്രൈക്ക് ഈഗിൾ: ഈ വിമാനത്തിലെ രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് പ്രത്യേക സേന സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ രണ്ടാമത്തെ എയർമാൻ ഇപ്പോഴും ഇറാന്റെ മലയോര മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെലികോപ്റ്ററുകൾക്ക് നേരെ ആക്രമണം: കാണാതായ സൈനികനെ കണ്ടെത്താൻ എത്തിയ രണ്ട് യുഎസ് രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായി.

ഇവയ്ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചെങ്കിലും സുരക്ഷിതമായി താവളങ്ങളിൽ തിരിച്ചെത്തിക്കാൻ സാധിച്ചു

Leave a Reply

Your email address will not be published. Required fields are marked *