റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പോരാടിയ പത്ത് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

തൊഴിൽ തേടി റഷ്യയിലെത്തിയ 26 പേരെ യുദ്ധത്തിന് നിർബന്ധിതമായി വിന്യസിച്ചുവെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

മരിച്ച പത്ത് പേരിൽ ഭൂരിഭാഗവും റഷ്യയുമായി നേരിട്ട് കരാറിൽ ഏർപ്പെട്ടവരാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *