കണ്ണൂർ പേരാവൂരിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പേരാവൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേളകത്ത് ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഗീതമ്മ. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ പേരാവൂരിൽ മഹിളാ മോർച്ച നേതാവ് ഗീതമ്മയെ മകൻ ക്രിസ്റ്റി കിടപ്പുമുറിയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ലഹരിക്ക് അടിമയായ ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ്.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം അയൽവാസിയുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തിയ പ്രതി കുറ്റം സമ്മതിച്ച് കീഴടങ്ങി.

ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *