കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെ തൃശൂർ പൂരത്തിന് തുടക്കമായി. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ആഘോഷങ്ങൾ. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വലിയ ആവേശത്തിലാണ് പൂരപ്രേമികൾ നഗരത്തിലേക്ക് ഒഴുകുന്നത്.
ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളത്തോടെ തൃശൂർ പൂരത്തിന് തുടക്കമായി. മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കുടമാറ്റം 15 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇരു വിഭാഗങ്ങളിൽ നിന്നുമായി 15 ആനകൾ വീതം കുടമാറ്റത്തിൽ അണിനിരക്കും.സുരക്ഷാ നിയന്ത്രണങ്ങളുണ്ടെങ്കിലും പതിനായിരക്കണക്കിന് ആളുകളാണ് പൂരനഗരിയിലേക്ക് എത്തുന്നത്.
പൊലീസിന്റെയും വോളന്റിയർമാരുടെയും കനത്ത സുരക്ഷാ വലയത്തിലാണ് തൃശൂർ നഗരം. ആഘോഷങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ജനത്തിരക്കിന് കുറവില്ല.
