ഇറാനിലെ 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് ശൃംഖലയെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്ക് അമേരിക്ക കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.സമ്മർദത്തിലൂടെ ഇറാനെ പുതിയ കരാറിലെത്തിക്കാനാണ് ട്രംപിന്റെ നീക്കം.
എന്നാൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയുള്ള മോശം കരാറിന് ധൃതി കാണിക്കില്ലെന്നും, അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഉറപ്പുള്ള കരാറാണ് ലക്ഷ്യമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.ഹോർമുസ് തുറക്കണമെന്ന ഇറാന്റെ ആവശ്യം ട്രംപ് തള്ളിയതായാണ് സൂചന.
ഇറാൻ സാമ്പത്തിക തകർച്ചയിലാണെന്നും അതിനാൽ ഹോർമുസ് പാത എത്രയും വേഗം തുറക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ നിലവിൽ ട്രംപും സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (GCC) തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
