കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അനിൽ അംബാനിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി. മുംബൈ സൗത്തിലെ അനിൽ അംബാനിയുടെ ആഡംബര വസതിയും, മകൻ ജയ് അൻഷുൽ അംബാനിയുടെ ഖണ്ഡാലയിലുള്ള ഫാംഹൗസുമാണ് അധികൃതർ പിടിച്ചെടുത്തത്.
സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ അനധികൃത നിക്ഷേപത്തെക്കുറിച്ചും വിദേശത്തെ വെളിപ്പെടുത്താത്ത സ്വത്തുക്കളെക്കുറിച്ചും വർഷങ്ങളായി നടന്നുവരുന്നഅന്വേഷണത്തെ തുടർന്നാണ് ഈ നടപടി. ഏകദേശം 800 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് പ്രധാനമായും ഈ നീക്കം
