യുഎസിന്റെ നാവിക ഉപരോധം മറികടക്കാൻ ഇറാന് കരുത്തായി പാക്കിസ്ഥാൻ. ഇറാന്റെ അതിർത്തി രാജ്യമായ പാക്കിസ്ഥാൻ കടൽമാർഗവും കരമാർഗവും ചരക്ക് നീക്കത്തിന് സൗകര്യം ഒരുക്കും.
ഇറാന്റെ തീരക്കടലിൽ നിന്നും പാക്ക് തീരക്കടൽ വഴി അറബിക്കടലിലേക്ക് പ്രവേശിക്കാൻ കപ്പലുകൾക്ക് അനുമതി നൽകുന്നതോടെ യുഎസ് തടസ്സങ്ങൾ മറികടക്കാനാകും. കൂടാതെ, ചരക്കുനീക്കത്തിനായി അതിർത്തികൾതുറന്നുകൊടുക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഉപരോധത്തെ വെട്ടിക്കാനാണ് ഈ നീക്കം.
ഇറാനുമായുള്ള 900 കിലോമീറ്റർ അതിർത്തി പ്രയോജനപ്പെടുത്തി യുഎസ് ഉപരോധത്തെ മറികടക്കാൻ പാക്കിസ്ഥാൻ സൗകര്യമൊരുക്കുന്നു. ഇറാന്റെ എണ്ണക്കപ്പലുകൾക്ക് പാക്കിസ്ഥാനിലെ മക്രാൻ തീരം വഴി സുരക്ഷിതമായി അന്താരാഷ്ട്ര കടലിലേക്ക് കടക്കാം. കൂടാതെ, ചരക്കുകൾ പാക്ക് തുറമുഖങ്ങളിൽ ഇറക്കി റോഡ് മാർഗം അതിർത്തി കടത്താനും പാക്കിസ്ഥാൻ അനുമതി നൽകി.
ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും ലഭ്യത ഉറപ്പാക്കാൻ ഈ നീക്കം ഇറാനെ വലിയതോതിൽ സഹായിക്കും.യുഎസ് ഉപരോധത്തെ നിർവീര്യമാക്കാൻ പാക്കിസ്ഥാൻ സൈനിക-വാണിജ്യ തലങ്ങളിൽ ഇറാനുമായി കൈകോർക്കുന്നു.
പാക്ക് സേനാമേധാവിയും വാണിജ്യ ഉദ്യോഗസ്ഥരും ഇറാൻ സന്ദർശിച്ചതോടെ കര-കടൽ മാർഗങ്ങളിലൂടെയുള്ള ചരക്കുനീക്കം ശക്തമാക്കാൻ ധാരണയായി. നാവിക ഉപരോധത്തിലൂടെ ഇറാനെ തളയ്ക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പാക്കിസ്ഥാന്റെ ഈ സഹായം വലിയ തിരിച്ചടിയാവുകയാണ്.
