ഇറാന്റെ എണ്ണക്കയറ്റുമതി തടയാനുള്ള അമേരിക്കൻ നാവിക ഉപരോധത്തെ പരിഹസിച്ച് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് രംഗത്തെത്തി. ഉപരോധം ഏർപ്പെടുത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇവിടുത്തെ എണ്ണക്കിണറുകൾക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെറ്റായ ഉപദേശങ്ങൾ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ ഫലം കാണില്ലെന്നും ഖാലിബാഫ് പരിഹസിച്ചു.അമേരിക്കൻ ഉപരോധം മൂലം മർദം കൂടി ഇറാന്റെ എണ്ണക്കിണറുകൾ തകരുമെന്ന കണക്കുകൂട്ടൽ പിഴച്ചതായി സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പരിഹസിച്ചു. ഉപരോധം മൂന്ന് ദിവസം പിന്നിട്ടിട്ടും തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ഈ വിവേകശൂന്യമായ നിലപാട് ആഗോള വിപണിയിൽ എണ്ണവില 120 ഡോളറിലേക്ക് കുതിക്കാൻ മാത്രമാണ് സഹായിച്ചതെന്നും ഖാലിബാഫ് കൂട്ടിച്ചേർത്തു.
