ഹോർമൂസ് കടലിടുക്കിലെ യുഎസ് ഉപരോധം യുദ്ധത്തിന് തുല്യമാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും നാവിക ഉപരോധം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പ്രതിരോധത്തിനുമായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാന്റെ ആണവ-മിസൈൽ ശേഷി സംരക്ഷിക്കുമെന്നും പേർഷ്യൻ ഗൾഫിൽ നിന്ന് അമേരിക്കയെ പുറത്താക്കുമെന്നും പരമോന്നത നേതാവ് മൊജ്തബ ഖമനയി.

യുഎസ്-ഇറാൻ സംഘർഷം കടുക്കുന്നതിനിടെ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

ഹോർമൂസ് കടലിടുക്കിൽ അമേരിക്ക പരാജയപ്പെട്ടെന്നും ഗൾഫിൽ പുതിയൊരു യുഗം ആരംഭിച്ചെന്നും മൊജ്തബ ഖമനയി. സ്വന്തം സൈനിക താവളങ്ങൾ പോലും സംരക്ഷിക്കാൻ കഴിയാത്ത യുഎസിന് മേഖലയിൽ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

രാജ്യത്തിന്റെ ആണവ-മിസൈൽ ശേഷി സംരക്ഷിച്ചുകൊണ്ട് അധിനിവേശത്തെ ഇറാൻ പ്രതിരോധിക്കുമെന്നും ഖമനയി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *